Home » Blog » Kerala » ലാഭത്തിലേക്കുള്ള കുതിപ്പിൽ ഹോംലെയിൻ; 100 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് തയ്യാറെടുക്കുന്നു
L-R - Tanuj Choudhry, Co-founder & COO and Srikanth Iyer, Co-Founder and CEO, of HomeLane with MS Dhoni

കൊച്ചി ജനുവരി 04: ഇന്ത്യയിലെ മുൻനിര ഹോം ഇന്റീരിയർ സൊല്യൂഷൻസ് കമ്പനിയായ ഹോംലെയിൻ ₹756 കോടി വരുമാനം നേടി 2025 സാമ്പത്തിക വർഷം 22 ശതമാനം വളർച്ച കൈവരിച്ചു. 2024–25 സാമ്പത്തിക വർഷം ലാഭത്തിലേക്ക് വഴിത്തിരിഞ്ഞ ഹോംലെയിൻ 2025 ൽ ശക്തമായ പ്രകടനം കാഴ്ച വെക്കുകയായിരുന്നു. നാലാം പാദത്തിൽ ഈ.ബി.ഐ.ടി.ഡി.എ കണക്കും പോസിറ്റീവായ പെർഫോമൻസ് കാണിച്ച് തരുന്നുണ്ട്.

ഈ വളർച്ചയെ തുടർന്നാണ് അടുത്ത ഒരു വർഷത്തിനുള്ളിൽ 100 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകൾ ആരംഭിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചത്. മെട്രോ നഗരങ്ങൾക്കു പുറമേ ഉയർന്നുവരുന്ന നഗരങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ഫോകോ (എഫ്.ഓ.സി.ഓ) , ഫൊഫോ (എഫ്.ഓ.എഫ്.ഓ) എന്നീ രണ്ട് ഫ്രാഞ്ചൈസി മോഡലുകളിലൂടെയാണ് ഹോംലെയിൻ പ്രവർത്തിക്കുന്നത്. 2025ൽ രാജ്യത്തുടനീളം 40ലധികം നഗരങ്ങളിലായി 55,000ത്തിലധികം വീടുകളിൽ ഇന്റീരിയർ ജോലികൾ കമ്പനി പൂർത്തിയാക്കി. പ്രതിദിനം ശരാശരി 30 വീടുകളിലാണ് ഇൻസ്റ്റലേഷൻ നടന്നത്.

“ഫ്രാഞ്ചൈസി നെറ്റ്‌വർക്ക് വികസിപ്പിച്ചതും ടെക്‌നോളജി അധിഷ്ഠിത പ്രവർത്തന മാതൃകയും ഞങ്ങളുടെ വളർച്ചയ്ക്ക് ശക്തി നൽകി, 2026ൽ പ്രധാന നഗരങ്ങളിലും പുതിയ വിപണികളിലും കൂടുതൽ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം” ഹോംലെയിൻ സി.ഇ.ഒയും സഹസ്ഥാപകനുമായ ശ്രീകാന്ത് അയ്യർ പറഞ്ഞു.

ഡിസൈൻ മുതൽ നിർമാണം വരെ ഉൾക്കൊള്ളുന്ന ഹോംലെയിന്റെ സേവനങ്ങൾക്ക് പിന്തുണയാകുന്നത് ‘സ്പേസ്‌ക്രാഫ്റ്റ്’ എന്ന എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ്. 2025ൽ ഡിസൈൻകാഫെയെ ഏറ്റെടുത്തതോടെ, ഹോംലെയിൻ തന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി. സംയുക്ത സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനവും മെച്ചപ്പെട്ടു. 2024 സാമ്പത്തികവർഷത്തിൽ ₹121.7 കോടി ആയിരുന്ന കൺസോളിഡേറ്റഡ് അറ്റ നഷ്ടം 2025 സാമ്പത്തികവർഷത്തിൽ ₹80 കോടിയായി കുറയ്ക്കാൻ സാധിച്ചു. 2024ൽ സമാഹരിച്ച ₹225 കോടി പുതിയ മൂലധനം, തന്ത്രപ്രധാന ഏകീകരണത്തിനും ദീർഘകാല വളർച്ചാ പദ്ധതികൾക്കും പിന്തുണ നൽകി.