Home » Blog » Kerala » ലെക്സസ് ഇന്ത്യ LM 350hന് ശക്തമായ വളർച്ചാ ആക്കം നേടി
IMG-20260103-WA0104

ലെക്സസ് ഇന്ത്യ മുൻനിര ഫ്ലാഗ്ഷിപ്പ് ആഡംബര എം.പി.വി.യായ LM 350h ന് ശക്തമായ പ്രകടന അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇത് 2025 നവംബറിൽ 40% വളർച്ചയും 2025 ജനുവരി മുതൽ നവംബർ വരെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15% സഞ്ചിത വളർച്ചയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന സുഖസൗകര്യങ്ങളും സൗകര്യങ്ങളും സംയോജിപ്പിച്ച ലക്ഷ്യബോധമുള്ള രൂപകല്പന കണ്ടെത്താൻ ആഗ്രഹിക്കുന്ന അതിഥികളെ ആകർഷിച്ചുകൊണ്ട് LM 350h അൾട്രാ-ലക്ഷ്വറി മൊബിലിറ്റി രംഗത്ത് വേറിട്ടുനിൽക്കുന്നത് തുടരുന്നു,

യാത്രയെ തങ്ങളുടെ വ്യക്തിപരമായ ഇടത്തിന്‍റെ വിപുലീകരണമായി കാണുന്ന അതിഥികൾക്കായാണ് LM 350h വികസിപ്പിച്ചെടുത്തിട്ടുള്ളത്. സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിട്ടുള്ള, ഈ ചക്രങ്ങളിലെ ആഡംബര ലോഞ്ചായ LM, അൾട്രാ-ലക്ഷ്വറി മൊബിലിറ്റി സെഗ്മെന്‍റിനെ വിപുലീകരിച്ചിരിക്കയാണ്. ഒമോട്ടെനാഷിയുടെ ലെക്സസ് തത്ത്വചിന്തയാൽ നയിക്കപ്പെടുന്ന ക്യാബിൻ, അനായാസമായി അനുഭവപ്പെടുന്ന സുഖസൗകര്യങ്ങൾ നൽകുന്നതിനാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സുഗമവും നിശ്ശബ്ദവുമായ യാത്ര, കൃത്യമായ കൈകാര്യം ചെയ്യൽ, കൂടുതൽ വിശ്രമകരമായ യാത്രയ്ക്കായി മികച്ച പിൻസീറ്റ് സുഖം എന്നിവ ഉറപ്പാക്കുന്ന നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ വാഹനത്തിന്‍റെ സവിശേഷതയാണ്. നാല് സീറ്റർ, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാകുന്ന ഇത്, ഹൈ-നെറ്റ്-വർത്ത് വ്യക്തികൾക്കും (HNIs) അൾട്രാ HNI-കൾക്കും സുഖസൗകര്യങ്ങളുടെയും ആഡംബര മൊബിലിറ്റിയുടെയും പരകോടിയെ പ്രതിനിധീകരിക്കുന്നു.