ഇന്ത്യ, ഡിസംബർ, 2025: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക്, പരിവർത്തൻ എന്ന അതിന്റെ പദ്ധതിയിലൂടെ ഒരു ദശാബ്ദക്കാലത്തെ സാമൂഹിക സ്വാധീന യാത്ര വെളിവാക്കുന്ന ഇദംപ്രഥമമായ സ്റ്റാൻഡ് എലോൺ വാർഷിക സി.എസ്.ആർ. റിപ്പോർട്ട് പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) സംരംഭങ്ങൾക്കായി ബാങ്ക് ₹1,068.03 കോടി ചെലവഴിച്ചതായി റിപ്പോർട്ട് ചെയ്തു, മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം ₹123 കോടിയുടെ വർധനവാണിത്. സഞ്ചിതമായി, 2025 മാർച്ച് 31 വരെ, ബാങ്ക് സി.എസ്.ആർ. പരിപാടികളിൽ ആകെ ₹6,176 കോടിയാണ് നിക്ഷേപിച്ചിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷം പരിവർത്തന്റെ 10 വർഷങ്ങൾ പിന്നിട്ടു. 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എച്ച്.ഡി.എഫ്.സി. ബാങ്ക് 10.56 കോടി ആളുകളുടെ ജീവിതത്തെ സ്പർശിച്ചു. ഇന്ത്യാ ഗവൺമെന്റ് തെരഞ്ഞടുത്തിട്ടുള്ളതായ 112 അഭിലഷണീയ ജില്ലകളിൽ 102 എണ്ണത്തിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്ക് അതിന്റെ ഗ്രാമവികസന സംരംഭങ്ങളുടെ കീഴിൽ 298 അതിർത്തി ഗ്രാമങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
