Home » Blog » Kerala » സില്‍വര്‍ ജൂബിലി വര്‍ഷമായ 2025-ല്‍ സ്‌കോഡ 107% അധികം കാറുകള്‍ വിറ്റു
IMG-20260101-WA0085

തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമായ 2025-ല്‍ കമ്പനി 72,665 കാറുകള്‍ വിറ്റു. ഇതോടെ 2025 കമ്പനിയുടെ നിര്‍ണ്ണായക വര്‍ഷമായി മാറി.

കമ്പനിയുടെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2025-ല്‍ സ്‌കോഡ കാഴ്ച്ചവച്ചത്. 107 ശതമാനം വളര്‍ച്ചയാണ് മുന്‍വര്‍ഷത്തേക്കാള്‍ സ്‌കോഡ കൈവരിച്ചത്. 2024-ല്‍ 35,166 യൂണിറ്റുകളാണ് വിറ്റത്.

ഉല്‍പന്നങ്ങളിലും വിപണികളിലും കസ്റ്റമര്‍ ടച്ച് പോയിന്റുകളിലും ഉണ്ടായ മുന്നേറ്റം വില്‍പനയിലും പ്രതിഫലിച്ചതോടെ ഇന്ത്യയിലെ സ്‌കോഡയുടെ ഏറ്റവും മികച്ച വര്‍ഷമായി 2025 മാറി.

183 നഗരങ്ങളിലായി 325-ല്‍ അധികം കസ്റ്റമര്‍ ടച്ച്‌പോയിന്റുകള്‍ ഉണ്ട്. കൈലാഖിനൊപ്പം കോഡിയാക്, കുഷാഖ്, സ്ലാവിയ എന്നിവയും മികച്ച പ്രകടനം കാഴ്ച്ചവച്ചു. കൂടാതെ, ഒക്ടേവിയയുടെ തിരിച്ചുവരവും ആവേശം സൃഷ്ടിച്ചു.

വിപണിയില്‍നിന്നും കൈലാഖിന് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണവും വാഹനപ്രേമികള്‍ക്ക് കോഡിയാക്കിനോടുള്ള അഭിനിവേശം തുടര്‍ന്നതും ഒക്ടേവിയ ആര്‍എസിന്റെ തിരിച്ചുവരവിനോടുള്ള താല്‍പര്യവും ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ ശക്തമായ വൈകാരിക ബന്ധത്തെ സ്ഥിരീകരിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. 2026-ലും ഈ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.