കൊച്ചി: അലൈഡ് ബ്ലെന്‍ഡേഴ്സ് & ഡിസ്റ്റിലേഴ്സിന്റെ (എബിഡി) സൂപ്പര്‍പ്രീമിയം വിഭാഗമായ എബിഡി മാസ്ട്രോ ഇന്ത്യയില്‍ ഔദ് ഐറിഷ് വിസ്കി അവതരിപ്പിച്ചു. ഇന്ത്യയില്‍ വേഗത്തില്‍ വളരുന്ന ഐറിഷ് വിസ്കി വിപണിയിലേക്കുള്ള കമ്പനിയുടെ ശക്തമായ പ്രവേശനമാണിത്. സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് സഹസ്ഥാപകനും ക്രിയേറ്റീവ് പാര്‍ട്ണറുമായ എബിഡി മാസ്ട്രോ, ആഗോള നിലവാരത്തിലുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഐറിഷ് ഭാഷയില്‍ ‘അഗ്നി’ എന്നര്‍ത്ഥമുള്ള ഔദ് (ഐറിഷില്‍ ‘ഏ’ എന്ന് ഉച്ചാരണം), ട്രിപ്പിള്‍ ഡിസ്റ്റിലേഷന്‍ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന വിസ്കിയാണ്. വാനില, തേന്‍, ടോഫി നോട്ടുകളുള്ള മൃദുവായ രുചിയാണ് ഇതിന്റെ പ്രത്യേകത.
ഹരിയാനയില്‍ ലോഞ്ച് ചെയ്ത ഔദ് ഐറിഷ് വിസ്കി, മഹാരാഷ്ട്രയില്‍ 3,950 രൂപ (750 മില്ലി) എംആര്‍പിയിലാണ് വിപണിയിലെത്തുക. തുടര്‍ന്ന് ഗോവ, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന വിപണികളിലേക്കും ഇത് വ്യാപിപ്പിക്കും.
