തവളപ്പാറ നാടിന്റെ ജലസ്രോതസായിരുന്ന നരിക്കുഴിച്ചിറ സാമൂഹ്യവിരുദ്ധരുടെ കയ്യേറ്റത്താൽ നാശോന്മു ഖമായി കൊണ്ടിരിക്കുകയായിരുന്നു. അര നൂറ്റാണ്ട് കാലം ഈ വാർഡിനെ പ്രതിനിധീകരിച്ച മെമ്പർമാർ ചിറയുടെ സംരക്ഷണത്തിന് ഒരു ചെറുവിരൽ പോലും അനക്കിയില്ല. സീനാ മാർട്ടിൻ വാർഡ് മെമ്പർ ആയതിനുശേഷം കയ്യേറ്റം ഒഴിപ്പിച്ച് ചിറയെ അക്ഷരാർത്ഥത്തിൽ മനോഹരിയാക്കി. തവളപ്പാറയുടെ ഗ്രാമവിശുദ്ധിയിൽ നിറഞ്ഞുനിൽക്കുന്ന, വയലോലകൾക്ക് ചാരെ സ്ഥിതി ചെയ്യുന്ന നരിക്കുഴി ചിറയുടെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുവാനും, ഗ്രാമവാസികളുടെ പുതുവത്സര ഒത്തു ചേരലിനുമായി ന്യൂയർ ദിനത്തിൽ ഒരു കാർണിവൽ ഇവിടെ സംഘടിപ്പിക്കുവാൻ പലരും ആവശ്യപ്പെടുകയുണ്ടായി. ഡിസംബർ 20ന് ബഹുമാനപ്പെട്ട വാർഡ് മെമ്പർ സീനാ മാർട്ടിൻ നരിക്കുഴി കാർണിവലിന് വേണ്ടി ബഹുമാനപ്പെട്ട പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകുകയുണ്ടായി. എന്നാൽ പുതുതായി അധികാരമേറ്റ പഞ്ചായത്ത് അധികാരികൾ തവളപ്പാറയിലെ ചില പ്രതിലോമ രാഷ്ട്രീയക്കാരുടെ അധര വ്യായാമങ്ങൾ കേട്ട് നരിക്കുഴി കാർണിവലിനു ള്ള അനുമതി നിഷേധിക്കുകയുണ്ടായി. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ പ്രദേശങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ ഇത്തരം അനവധി കാർണിവലുകൾ സംഘടിപ്പിക്കുന്നുണ്ട്. ജാതി മത വർഗ്ഗ വർണ്ണ പ്രായ ലിംഗ വ്യത്യാസമന്യേ നാട്ടിലെ സമസ്ത വിഭാഗം ജനങ്ങൾക്കും ഒത്തുചേരാനുള്ള ഒരു വേദിയാകുമായിരുന്നു ഈ കാർണിവൽ. ഒരു ഗ്രാമത്തിന്റെ ആകെ സന്തോഷത്തെ തല്ലി കെടുത്തിയ, സ്ത്രീകളും കുട്ടികളും അടക്കം സാധാരണക്കാരായ നിരവധി പേർക്ക് ഒത്തുകൂടുവാനുള്ള അവസരം നിഷേധിച്ച തവളപ്പാറയിലെ ഖദർ ധാരികളായ ജീർണ്ണിച്ച രാഷ്ട്രീയ പുഴുക്കുത്തുകൾക്കും അവരുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്ന പഞ്ചായത്ത് ഭരണക്കാര്‍ക്കെതിരെയും തവളപ്പാറ നാട് പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ, ആ വനാഴിയിലെ എല്ലാ ദുഷിച്ച അമ്പുകളും എടുത്തു പ്രയോഗിച്ചിട്ടും പതിമൂന്നാം വാർഡിൽ പരാജയപ്പെട്ടതിന്റെ നൈരാശ്യം കാർണിവലിനോട് തീർക്കുന്ന ദേശദ്രോഹികൾക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ നല്ലവരായ നാട്ടുകാരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ
മാത്യൂസ് തോട്ടക്കര
വാർഡ് 13
വികസന കൺവീനർ.
