രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കു നേരെ ഉണ്ടായ അനിഷ്ടസംഭവങ്ങൾ മതേതരത്വത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അൽമായ ശബ്ദം.
ഭരണഘടനയുടെ ആത്മാവിനു തന്നെ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണം അക്രമികൾക്കെതിരെ ശക്തമായ ശിക്ഷ നടപടി ഉണ്ടാകണമെന്ന് അൽമായ ശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുള്ള അധികാരവും അവകാശവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പ് നൽകുമ്പോൾ അതിനെ ലംഘിക്കുന്ന രീതിയിലുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ പൊതു സമൂഹം ഉണരമെന്നും ക്രിസ്തുമസ് ദിവസം അവധി പോലും കൊടുക്കരുത് എന്നുള്ള തീരുമാനങ്ങൾ വരെ ഉണ്ടാകുന്നതായി പറയുന്നു. പാലക്കാട് ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണ് അൽമായ ശബ്ദം ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് കരോളിനും ആഘോഷങ്ങൾക്കും ക്രൈസ്തവർക്ക് നേരെയും അടിക്കടി ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾ അപലപനീയമാണ്.
