ഇന്ത്യ, 2025: ഇന്ത്യ വീടുകൾ എങ്ങനെ ചായം പൂശുന്നു, രൂപകൽപ്പന ചെയ്യുന്നു, അനുഭവിക്കുന്നു എന്നിവയെ രൂപപ്പെടുത്തുന്ന പ്രാദേശിക സ്വാധീനങ്ങളുും, ഋതുഭേദ, സാംസ്കാരിക സൂക്ഷ്മതകളുമുള്ള വൈവിധ്യമാർന്ന ഒരു ക്യാൻവാസാണ്. വർഷങ്ങളായി, നിറങ്ങൾ ഈ മാറ്റങ്ങളെ ശാന്തവും എന്നാൽ അർത്ഥവത്തായതുമായ രീതികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദേശീയ തലത്തിൽ അവ വെളിപ്പെടുത്തുന്ന വലിയ ഉപഭോക്തൃ പാറ്റേണുകൾ മനസ്സിലാക്കാൻ ഈ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് വീക്ഷിക്കുന്നത് വളരെ അപൂർവമാണ്. ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഭാഗമായ ബിർള ഓപസ് പെയിന്‍റ്സ്, ഇത്തരത്തിലുള്ള ഒരു പ്രഥമ സംരംഭത്തിൽ, 2025ൽ ഇന്ത്യ നിറങ്ങൾ എങ്ങനെ തിരഞ്ഞെടുത്തുവെന്നും അനുഭവിച്ചുവെന്നും കാണിക്കുന്ന, ഉപയോഗവും പെരുമാറ്റവും അടിസ്ഥാനമാക്കിയുള്ള ഒരു സ്നാപ്പ്ഷോട്ടായ ‘ബിർള ഓപസ് റീപ്ലേ’അവതരിപ്പിക്കുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥയും ലാളിത്യത്തിന്‍റെ ദീർഘകാല സൗന്ദര്യശാസ്ത്രവും കൊണ്ട് രൂപപ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യ 2025-ൽ വെള്ള നിറങ്ങളോടും ഇളം നിറങ്ങളോടും സ്പഷ്ടമയ മുൻഗണന കാണിച്ചു. ബിർള ഓപസ് റീപ്ലേ പാരമ്പര്യത്തിൽ വേരൂന്നുന്നതിനൊപ്പം തുറന്ന മനസ്സ് വെളിപ്പെടുത്തുകയും ചെയ്യുന്ന ഇളം നിറങ്ങളിലുള്ള ഷേഡുകളാണ് മിക്ക ഉപഭോക്താക്കളും തിരഞ്ഞെടുത്തതെന്ന് എടുത്തുകാണിക്കുന്നു. ഊഷ്മളതയും ലാളിത്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഇളം ഓറഞ്ച് നിറത്തിലുള്ള ‘കോംപാക്റ്റ് ഓൺ സ്കിൻ’ആയിരുന്നു മേഖലയിലെ വർണ്ണഫലകത്തിൽ മുന്നിട്ടുനിന്നത്.
