Home » Blog » Kerala » യമഹ ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ഹജിമെ ഔറ്റ
IMG-20251223-WA0078

കൊച്ചി: ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് ഹജിമെ ഔറ്റയെ യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. 2026 ജനുവരി ഒന്നു മുതല്‍ ചുമതലയേല്‍ക്കും.കോര്‍പ്പറേറ്റ് തന്ത്രം, പ്ലാനിംഗ്, പുതിയ ബിസിനസ് വികസനം എന്നിവയില്‍ ദീര്‍ഘകാല അന്താരാഷ്ട്ര പരിചയമുള്ള നേതാവാണ് ഹജിമെ ഔറ്റ. ജപ്പാനിലെ യമഹ മോട്ടോര്‍ കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് ജനറല്‍ മാനേജര്‍ (കോര്‍പ്പറേറ്റ് സ്ട്രാറ്റജി സെന്റര്‍) ആയിരുന്നു. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, സുസ്ഥിരത, നവീന സംരംഭങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് യമഹയുടെ പ്രീമിയം ഉല്‍പ്പന്നങ്ങളും നവീകരണങ്ങളും ശക്തമായി പ്രതികരിക്കുമെന്നും ഇന്ത്യയിലെ വിപണിയില്‍ യമഹയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും സുസ്ഥിര വളര്‍ച്ച കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും നിയമനത്തെക്കുറിച്ച് പ്രതികരിച്ച ഔറ്റ വ്യക്തമാക്കി.