Your Image Description Your Image Description

കോഴിക്കോട്: രാജ്യവ്യാപകമായി 40 പുതിയ ആശ്രയ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് പ്രോജക്റ്റ് ആശ്രയ് വിപുലീകരിക്കുന്നതായി ആമസോൺ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ബഹുമാനപ്പെട്ട ഡൽഹിയിലെ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ പാർലമെന്റ് അംഗം ശ്രീ യോഗേന്ദർ ചന്ദോലിയ ന്യൂഡൽഹിയിലെ രോഹിണി മേഖലയിൽ ഏറ്റവും പുതിയ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. ഇതോടെ, 2025 അവസാനത്തോടെ അത്തരം 100 കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന ആമസോണിന് ഇപ്പോൾ 13 നഗരങ്ങളിലായി 65 ആശ്രയ് കേന്ദ്രങ്ങളായി. ഡൽഹി NCR-ൽ, ആമസോൺ ഇപ്പോൾ ആകെ 24 ആശ്രേയ് കേന്ദ്രങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.എയർ കണ്ടീഷൻ ചെയ്ത ഇരിപ്പിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ശുചിമുറികൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സമർപ്പിത വിശ്രമ കേന്ദ്രങ്ങളാണ് ആശ്രയ് സെന്ററുകൾ.

Related Posts