Home » Blog » Kerala » കോൺഗ്രസ് നേതാക്കളെ അനുസ്മരിച്ചു
IMG-20251223-WA0075

മഞ്ഞപ്ര : കോൺഗ്രസ് നേതാക്കളായ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ, പാർലമെൻറ് പ്രതിപക്ഷ നേതാവുമായിരുന്ന സി.എം സ്റ്റീഫൻ എന്നിവരെ ഇന്ദിര ഗാന്ധി

കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
ചന്ദ്രപ്പുര ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്തംഗം സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണാകരൻ്റെ പേരിടണമെന്ന് സമ്മേളനം കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.പഞ്ചായത്ത് മുൻ പ്രസിഡൻറ് ദേവസി മാടൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരയ ഡേവീസ് മണവാളൻ സരിത സുനിൽ ഇളയിടത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരയ അലക്സ് ആൻ്റു, ദിനു ജോർജ് , ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻ്റണി,നേതാക്കളായ വർഗീസ് കരിങ്ങേൻ, ബൈജു കൈ താരത്ത്, എം.ഇ സെബാസ്റ്റ്യൻ, ബൈജു കോളാട്ടു കുടി, ഡേവീസ് ചൂരമന, വിൽസൺ വർഗീസ്, ഷാജൻ മണവാളൻ , പൗലോസ് കീഴ്ത്തറ, ഇട്ടിയച്ചൻ മുടേരിപടി, സോമൻ വാഴ് വേലിൽ, ഷൈജു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.

ചിത്രം:ഇന്ദിര ഗാന്ധികൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി കോൺഗ്രസ് നേതാക്കളായ പി.വി. നരസിംഹ റാവു, ലീഡർ കെ. കരുണാകരൻ, സി.എം സ്റ്റീഫൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ചന്ദ്രപ്പുരകവലയിൽ സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു.