കൊച്ചി: കായികമേഖല സാമൂഹിക മുന്നേറ്റത്തിനുള്ള ശക്തമായ വഴിയായിരുന്നാലും, പരിശീലനം, സൗകര്യങ്ങള്‍, പരിചയം എന്നിവയിലേക്കുള്ള പ്രവേശനം പലപ്പോഴും പ്രതിഭകളുടെ കഴിവുകളെ പരിമിതപ്പെടത്തുന്നു. സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് വിദ്യാഭ്യാസ പദ്ധതിയായ സാംസങ് സോള്‍വ് ഫോര്‍ ടുമാറോ (എസ്എഫ്ടി) 2025, ഐഐടി ഡല്‍ഹിയുമായി ചേര്‍ന്ന്, ഈ വെല്ലുവിളിയെ സാങ്കേതിക വിദ്യയിലൂടെ മറികടക്കാനുള്ള പുതിയ വഴികള്‍ യുവ ഇന്നവേറ്റര്‍മാര്‍ക്കായി തുറന്നു.
‘സ്‌പോര്‍ട്ട്‌സ് & ടെക്ക്‌നോളജി വഴി സാമൂഹിക മാറ്റം’ എന്ന ആശയത്തില്‍ രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ കായികരംഗത്ത് പ്രവേശനവും ഉള്‍ക്കൊള്ളലും ജനാധിപത്യവല്‍ക്കരിക്കുന്ന നിരവധി ആശയങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്.
ഐഐടി പൂനെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുമായ ആദിഷ് ഷെല്‍ക്കെ, ഭാഗ്യശ്രീ മീന എന്നിവര്‍ വികസിപ്പിച്ച നെക്സ്റ്റ്‌പ്ലേ എഐ എന്ന പ്ലാറ്റ്‌ഫോം, വീഡിയോ അനാലിറ്റിക്‌സും മെഷീന്‍ ലേണിംഗും ഉപയോഗിച്ച് വ്യക്തിഗത ഫീഡ്ബാക്കും പ്രകടന താരതമ്യവും നല്‍കി കായിക പ്രതിഭകളെ കണ്ടെത്തുന്നു.
ഫൈനലിസ്റ്റുകളും വിജയികളും ഉള്‍പ്പെടെ നിരവധി ടീമുകള്‍ കായികരംഗം എല്ലാവര്‍ക്കും ലഭ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചു. കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്വതന്ത്രമായി ചെസ് കളിക്കാന്‍ സഹായിക്കുന്ന, ഫിഡെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഐ പവേര്‍ഡ് പരിഹാരമായി ശത്രഞ്ജ് സ്വയ ക്രൂ (അസം), കായികതയെ അടിസ്ഥാനമാക്കി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള തെറാപ്പി ഗെയിമിഫൈ ചെയ്യുന്ന ഹൈബ്രിഡ് ആപ്പായ സ്‌പോര്‍ട്‌സ് ഫോര്‍ ഓട്ടിസം (തമിഴ്‌നാട്), പോസ്ചര്‍ ഡിറ്റക്ഷനും സ്‌കില്‍ അനാലിസിസും ഉപയോഗിച്ച് വിദ്യാര്‍ത്ഥി താരങ്ങള്‍ക്ക് വ്യക്തിഗത പരിശീലനം നല്‍കുന്ന എഐ ആപ്പായി സ്റ്റാറ്റസ് കോഡ് 200 (ഉത്തര്‍പ്രദേശ്), ഗെയിമിഫൈഡ് സമീപനത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ബൗദ്ധിക വികസനത്തെ പിന്തുണയ്ക്കുന്ന പേറ്റന്റഡ് ഉപകരണമായി യൂണിറ്റി (തമിഴ്‌നാട്) തുടങ്ങിയവ അവതരിപ്പിച്ചു.
വിജയിച്ച ടീമുകള്‍ക്ക് ഐഐടി ഡല്‍ഹിയില്‍ 1 കോടി രൂപ വരെ ഇന്‍ക്യൂബേഷന്‍ പിന്തുണ ലഭിച്ചു. കൂടാതെ മുന്‍നിര ടീമുകള്‍ക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകള്‍, ഗുഡ്‌വില്‍ അവാര്‍ഡുകള്‍, യങ് ഇന്നൊവേറ്റര്‍ അവാര്‍ഡുകള്‍, കൂടാതെ മികച്ച 20 ടീമുകള്‍ക്ക് സാംസങ് ഗാലക്‌സി ഇസഡ് ഫഌപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയും നല്‍കി.
2010 മുതല്‍ സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 68 രാജ്യങ്ങളിലായി 29 ലക്ഷം യുവ ഇന്നവേറ്റര്‍മാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. സ്റ്റെം മേഖലയില്‍ മെന്റര്‍ഷിപ്പും ഉപകരണങ്ങളും നല്‍കി സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ഷംതോറും ശക്തമായി വളരുകയാണ്.
സാങ്കേതികവിദ്യയും കായികവും കൈകോര്‍ക്കുമ്പോള്‍, ഇന്ത്യന്‍ യുവത്വത്തിന് അവസരങ്ങളുടെ പുതിയ കളിസ്ഥലം തുറക്കുകയാണ് സോള്‍വ് ഫോര്‍ ടുമാറോ 2025.
