മഞ്ഞപ്ര: കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കമ്മിറ്റി ക്രിസ്മസ്-പുതുവൽസരാഘോഷം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് മെമ്പർ ഡോ. ജിൻ്റോ ജോൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻറ് സെബാസ്റ്റ്യൻ മണവാളൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജു ഈരാളി, നേതാക്കളായ സരിത സുനിൽ, ഷൈബി പാപ്പച്ചൻ, അലക്സ് ആൻ്റു, ബൈജു കൈതാരത്ത്, കെ. സോമശേഖരൻ പിള്ള, ഇട്ടിയച്ചൻ മുടേരിപടി, ആൻ്റു തോട്ടുങ്ങ , വിൽസൺ മാടൻ,രാജു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
