മുംബൈ: ആഗോള സുഗന്ധലേപന ബ്രാൻഡായ അജ്മൽ ദുബായിയുടെ ബ്രാൻഡ് അംബാസഡറായി രൺവീർ സിങ്. “യോർ അൺസീൻ പവർ” എന്ന പുതിയ ക്യാമ്പെയ്‌നും കമ്പനി പുറത്തിറക്കി. രാജ്യത്തുടനീളം 575-ത്തിലധികം പിവിആർ സ്ക്രീനുകളിൽ ഈ പരസ്യ പ്രചാരണം പ്രദർശിപ്പിച്ചു. ക്യാമ്പെയ്‌നിൽ ‘അറിസ്റ്റോക്രാറ്റ്’, ‘ഔരം സമ്മർ’, ‘വിസാൽ ലെയിൽ’ എന്നീ മൂന്ന് പ്രധാന സുഗന്ധങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ വിപണികളിൽ ഇവ ലഭ്യമാണ്.
ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി 400-ത്തിലധികം എക്സ്ക്ലൂസീവ് സ്റ്റോറുകളും ലോകമെമ്പാടുമുള്ള ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ ശക്തമായ സാന്നിധ്യവുമുള്ള അജ്മലിന് 70 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
