Home » Blog » kerala Max » ആർബിഐ എടുത്ത തീരുമാനം സൂക്ഷ്മവും ഡാറ്റ അധിഷ്ഠിതവുമായ സമീപനമാണ് – വിനോദ് ഫ്രാൻസിസ്
IMG-20260408-WA0153

കൊച്ചി, ഏപ്രിൽ 08, 2026: ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരാനും നിഷ്പക്ഷമായ നിലപാട് നിലനിർത്തുവാനും ആർബിഐ എടുത്ത തീരുമാനം സൂക്ഷ്മവും ഡാറ്റ അധിഷ്ഠിതവുമായ സമീപനമാണ്, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ജി.എം & സി.എഫ്.ഒ വിനോദ് ഫ്രാൻസിസ് പറഞ്ഞു. ആഭ്യന്തര വളർച്ച സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും, ഉൽപ്പന്നങ്ങളുടെ വില വർദ്ധനവും പശ്ചിമേഷ്യയിലെ ആഗോള രാഷ്ട്രീയ സംഘർഷങ്ങളും മൂലമുള്ള വിലക്കയറ്റ സാധ്യതകളെയും ആർബിഐയുടെ ഈ നയം പരിഗണിച്ചിട്ടുണ്ട്.

പലിശനിരക്കിൽ മാറ്റമില്ലാത്തത് ധനകാര്യ മേഖലയ്ക്ക് ആവശ്യമായ സ്ഥിരത നൽകും. കൂടാതെ, മതിയായ ധനലഭ്യതയുടെ പിന്തുണയോടെ റീട്ടെയിൽ, എംഎസ്എംഇ മേഖലകളിലെ വായ്പാവളർച്ചയ്ക്ക് ഇത് സഹായകരമാകുകയും വായ്പദാതാക്കളുടെ ആസ്തി-ബാധ്യത മാനേജ്മെന്റ് ശക്തിപ്പെടുത്തുകയും ചെയ്യും.

വളർച്ചയ്ക്കും വിലക്കയറ്റ നിയന്ത്രണത്തിനും ഇടയിൽ സമതുലിത സമീപനം സ്വീകരിച്ച ആർബിഐയുടെ ഈ നയം, മറ്റ് വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.