കൊച്ചി: ലൈറ്റിംഗ് മേഖലയിലെ ആഗോള മുൻനിര സ്ഥാപനമായ സിഗ്നിഫൈ, ടാർഖ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യ–നേപ്പാൾ അതിർത്തിയിലുടനീളമുള്ള 100 ഗ്രാമങ്ങളിൽ എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജിയുടെ മാർഗനിർദേശത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി, സിഗ്നിഫൈയുടെ ‘#ബറൈറ്റ്ർ ലൈവ്സ് ബെറ്റർ വേൾഡ്’ ഡൗത്യവുമായി പൊരുത്തപ്പെടുന്നതാണ്.
ഏകദേശം 1,700 കിലോമീറ്റർ നീളമുള്ള ഇന്ത്യ–നേപ്പാൾ അതിർത്തി മേഖലയിലെ ഗ്രാമങ്ങൾ രാത്രി സമയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയുടെയും കുറവുകൾ നേരിടുന്നുണ്ട്. ഊർജക്ഷമമായ എൽഇഡി തെരുവ് വിളക്കുകളുടെ സ്ഥാപനം സുരക്ഷ വർധിപ്പിക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പ്രാദേശിക ഉപജീവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും.
