Home » Blog » Kerala » സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025: ആരോഗ്യ–ക്ഷേമ രംഗത്ത് എഐ അധിഷ്ഠിത നവീകരണങ്ങളുമായി യുവപ്രതിഭകള്‍
IMG-20251218-WA0030

കൊച്ചി: ഐഐടി ഡല്‍ഹിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സാംസങിന്റെ വിദ്യാഭ്യാസ പദ്ധതിയായ സോള്‍വ് ഫോര്‍ ടുമാറോ (എസ്എഫ്ടി) 2025 പരിപാടിയില്‍ ഇന്ത്യയൊട്ടാകെയുള്ള വിദ്യാര്‍ത്ഥികള്‍ ആരോഗ്യ, ശുചിത്വ, ക്ഷേമ രംഗത്ത് എഐ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരങ്ങള്‍ അവതരിപ്പിച്ചു. ‘ആരോഗ്യം, ശുചിത്വം, ക്ഷേമം എന്നിവയുടെ ഭാവി’ എന്ന ആശയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ എഐ ഉപയോഗിച്ചുള്ള രോഗ നിര്‍ണയം, കുറഞ്ഞ ചെലവില്‍ ബയോണിക് കൈകള്‍, കേള്‍വി വൈകല്യമുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍, സ്ത്രീകളുടെ ആരോഗ്യപരിശോധന ആപ്പുകള്‍ തുടങ്ങിയ നവീന ആശയങ്ങള്‍ അവതരിപ്പിച്ചു.
നാലു ദേശീയ വിജയികളില്‍ പ്രധാന തീം വിജയിയായി ‘പാരാസ്പീക്ക്’ തിരഞ്ഞെടുക്കപ്പെട്ടു. ഗുരുഗ്രാമിലെ 16 വയസ്സുകാരനായ പ്രണേത് ഖേതന്‍ വികസിപ്പിച്ച ഈ എഐ ഉപകരണം സംസാര വൈകല്യമുള്ളവരുടെ വാക്കുകള്‍ വ്യക്തമായ ശബ്ദമായി മാറ്റുന്നു. ഹിന്ദിയിലുള്ള ഡാറ്റാസെറ്റ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ ശ്രമവുമാണിത്.
നെക്സ്റ്റ് പ്ലേ. എഐ- എഐ സ്‌പോര്‍ട്‌സ് കോച്ചിംഗ് പ്ലാറ്റ്‌ഫോം, പെര്‍സെവിയ- എഐ പിന്തുണയോടെയുള്ള ഗ്ലാസുകള്‍, പൃഥ്വി രക്ഷക്- ഗാമിഫൈഡ് സുസ്ഥിരതാ ആപ്പ് എന്നിവയാണ് വിജയിച്ച മറ്റ് കണ്ടുപിടിത്തങ്ങള്‍.
വിജയികള്‍ക്ക് ഐഐടി ഡല്‍ഹിയില്‍1 കോടി രൂപവരെ ഇന്‍കുബേഷന്‍ പിന്തുണ ലഭിച്ചു. കൂടാതെ മറ്റ് മികച്ച ടീമുകള്‍ക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകള്‍, ഗുഡ്‌വില്‍ അവാര്‍ഡുകള്‍, യംഗ് ഇന്നൊവേറ്റര്‍ അവാര്‍ഡുകള്‍, മികച്ച 20 ടീമുകള്‍ക്കുള്ള സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയും ലഭിച്ചു.