Home » Blog » Kerala » തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; അവനീഷ് കോയിക്കരയുടെ സർവ്വെ ഫലം യാഥാർത്ഥ്യമായി
IMG-20251216-WA0057

കൊച്ചി: കേരളത്തിലെ ന​ഗരസഭകൾ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സർവ്വെ ഫലം യാഥാർത്ഥ്യമായി. കേരളത്തിൽ ആകെയുള്ള 6 കോർപ്പറേഷനുകളിൽ 4 കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിൽ 55 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ഭരിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്.

2010ന് ശേഷം യുഡിഎഫ് നേടുന്ന മികച്ച സീറ്റ് നിലയാണ് ഇത്തവണ യുഡിഎഫ്ഇ നേടിയത്. ഒക്ടോബറിൽ നടത്തിയ സർവ്വെ റിപ്പോർട്ട് നവംബറിൽ മാധ്യമങ്ങൾക്കും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സമർപ്പിരുന്നു.

കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പേരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അഡ്വ. അവനീഷ് കോയിക്കര സജ്ജരാക്കിയിരുന്നു. സൗജന്യമായി സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പൊളിറ്റിക്കൽ മാസ്റ്ററി എന്ന പരിശീലന പരിപാടിയിലൂടെയാണ് അഞ്ചു വർഷം കൊണ്ട് ഇത്രയധികം പേരെ ഒരുക്കിയെടുത്തത്.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കുമ്പോഴും സൈക്കോലീഗൽ കൺസൾട്ടന്റ്, ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്, മാസ്റ്റർ മൈൻഡ് ട്രെയിനർ എന്നീ നിലകളിലും അവനീഷ് കോയിക്കര സജീവമാണ്. നിയമത്തിൽ ബിരുദവും സൈക്കോളജി, മാനേജ്മെന്റ്, ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദവുമുള്ള അഡ്വ. അവനീഷ്, നിലവിൽ രാജസ്ഥാനിലെ ശ്രീധർ യൂണിവേഴ്സിറ്റിയിൽ ‘തൊഴിലിട ആത്മീയത’ എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്.