Your Image Description Your Image Description

വിശ്വസനീയമായ ആഭരണ ബ്രാൻഡുകളിലൊന്നായ തനിഷ്‌ക്, രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് എക്‌സ്ചേഞ്ച് ഓഫറിന് തുടക്കമിട്ടു. ഗോള്‍ഡ് എക്‌സ്ചേഞ്ച് ചെയ്യുമ്പോള്‍ വിലയിലും തൂക്കത്തിലും കുറവുകളൊന്നുമില്ലാതെ നൂറ് ശതമാനവും മൂല്യം ലഭിക്കുന്നതാണ് തനിഷ്‌കിന്‍റെ ഫെസ്റ്റീവ് എക്സ്ചേഞ്ച് ഓഫർ. കുറഞ്ഞത് 9 കാരറ്റ് വരെയുള്ള എല്ലാ കാരറ്റേജിലുമുള്ള ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും ഈ ഓഫർ ലഭിക്കും. 2025 ഒക്ടോബർ 21 വരെയാണ് ഓഫർ കാലാവധി.

പഴയ സ്വർണം പുനരുപയോഗിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സ്വർണ ഇറക്കുമതി കുറച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള കാമ്പയിനായി സച്ചിൻ ടെണ്ടുൽക്കറുമായുള്ള സഹകരണവും തനിഷ്‌ക് പ്രഖ്യാപിച്ചു.
ഏകദേശം 25,000 ടൺ സ്വർണമാണ് ഇന്ത്യൻ വീടുകളിൽ പൂട്ടി വയ്ക്കപ്പെട്ടിരിക്കുന്നത്. അതേസമയം, എല്ലാ വർഷവും രാജ്യത്തിന് ആവശ്യമായ സ്വർണ്ണത്തിന്‍റെ ഏകദേശം 99 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുകയാണ്. പഴയ ആഭരണങ്ങള്‍ പുതിയ ഡിസൈനുകളിലുള്ളവയാക്കി മാറ്റിക്കൊണ്ട് സ്വർണത്തിന്‍റെ മൂല്യം കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി സ്വർണ ഇറക്കുമതിയുടെ തോത് കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിലാണ് തനിഷ്‌ക്.
ഇതിനോടകം 30 ലക്ഷത്തിലധികം ഇന്ത്യക്കാർ തനിഷ്‌കിന്‍റെ ഗോൾഡ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്. ഏകദേശം 1.7 ലക്ഷം കിലോ സ്വർണം പുനരുപയോഗം ചെയ്തു. തനിഷ്‌ക് ബിസിനസിന്‍റെ 40 ശതമാനവും ഇപ്പോൾ ഗോൾഡ് എക്‌സ്‌ചേഞ്ച് പദ്ധതികളിലൂടെയാണ്.
ഒരു കുടുംബം ഒരു ഗ്രാം പഴയ സ്വർണമെങ്കിലും കൈമാറ്റം ചെയ്യുമ്പോഴെല്ലാം, അവർ അതിന്‍റെ മൂല്യം കണ്ടെത്തുക മാത്രമല്ല, ഇറക്കുമതി കുറച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുക കൂടിയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. ഈ ഉത്സവ സീസണിൽ ഗോള്‍ഡ് എക്‌സ്ചേഞ്ച് ചെയ്യുമ്പോള്‍ വിലയിലും തൂക്കത്തിലും കുറവുകളൊന്നുമില്ലാതെ നൂറ് ശതമാനവും മൂല്യം ലഭിക്കുന്ന തനിഷ്‌ക് ഫെസ്റ്റീവ് എക്സ്ചേഞ്ച് ഓഫറിലൂടെ നമ്മുടെ രാഷ്ട്രത്തെ സ്വയംപര്യാപ്‌തമാക്കുക എന്ന ദർശനത്തിൽ ഓരോ ഇന്ത്യക്കാരനും പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യൻ കുടുംബവുമായും സ്വർണം ഇഴചേർക്കപ്പെട്ടിരിക്കുന്നതാണെന്നും അത് തലമുറകളിലൂടെ സ്നേഹത്തോടെ കൈമാറ്റം ചെയ്യപ്പെടുന്നതാണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ഈ പൈതൃകം പുതുക്കുന്നതിനുള്ള സുതാര്യവും വിശ്വസനീയവുമായ ഒരു മാർഗം തനിഷ്‌കിന്‍റെ ഗോൾഡ് എക്‌സ്‌ചേഞ്ച് കുടുംബങ്ങൾക്ക് ലഭ്യമാക്കുകയാണ്. ഓരോ എക്സ്ചേഞ്ചും ഇന്നലത്തെ ആഭരണങ്ങളെ ഇന്നത്തെ സമകാലിക ഡിസൈനുകളാക്കി മാറ്റുക മാത്രമല്ല, ഇന്ത്യ സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഓരോ ഭാരതീയനും വളരെ വലിയ വിജയമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts