മഞ്ഞപ്ര : മഞ്ഞപ്ര ഇടതുകര കനാൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഉണക്കമരം ഏറെ അപകട ഭീക്ഷണിയിൽ.മഞ്ഞപ്ര പഞ്ചായത്ത് പത്താം വാർഡിലെ ലയോള മഹാത്മ ലൈൻ മെഡിക്കൽ സെൻ്റർ – ഫൊറോന പള്ളി കനാൽ റോഡിൻ്റെ തീരത്താണ് അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരം.
സ്‌കൂൾ കുട്ടികളെ കയറ്റി പോകുന്ന മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുദിനം കടന്ന് പോകുന്ന വഴിയിലാണ് ഈ വൃക്ഷം വീഴറായി നിൽക്കുന്നത്.കുടുംബാരോഗ്യകേന്ദ്രം, ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വകാര്യ ട്യൂഷൻ സെൻറർ, അങ്കണവാടി എന്നിവിടങ്ങളിലേക്ക് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കടന്ന് പോകുന്ന കനാൽ വഴി തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഏത് സമയത്തും റോഡിലേക്ക് വന്ന് പതിക്കാവുന്ന അവസ്ഥയിലാണ്.ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ അധികാരികൾ എത്രയും വേഗം ഈ മരം വെട്ടിമാറ്റി നീക്കം ചെയ്യണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.
