Home » Blog » Kerala » ഇന്‍സ്റ്റാമാര്‍ട്ടുമായി കൈകോര്‍ത്ത് സാംസങ്: ഗാലക്‌സി ഡിവൈസുകള്‍ ഇനി 10 മിനിറ്റിനുള്ളില്‍ ലഭ്യമാകും
IMG-20251209-WA0103(1)

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, രാജ്യത്തെ മുന്‍നിര അതിവേഗ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ടുമായി കൈകോര്‍ക്കുന്നു. ഈ സഹകരണത്തോടെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, വെയറബിളുകള്‍, ആക്‌സസറികള്‍ എന്നിവ ഇനി മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലഭ്യമാകും.

പുതിയ സഹകരണത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗാലക്‌സി ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം വീട്ടിലെത്തും.
എല്ലാവര്‍ക്കുമായി സാങ്കേതികവിദ്യയെ കൂടുതല്‍ അടുത്ത് കൊണ്ടുവരുകയാണ് തങ്ങളുടെ ദൗത്യമെന്നും ഇന്‍സ്റ്റാമാര്‍ട്ടുമായുള്ള പങ്കാളിത്തം, തങ്ങളുടെ ഒമ്‌നിച്ചാനല്‍ തന്ത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഗാലക്‌സി അനുഭവം ഉപയോക്താക്കള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ രാഹുല്‍ പാഹ്വ പറഞ്ഞു.
ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിയോട് ഒത്തു ചേരുക എന്നതാണ് ഇന്‍സ്റ്റാമാര്‍ട്ടിന്റെ ലക്ഷ്യമെന്നും സാംസങ് ഉല്‍പ്പന്നങ്ങള്‍ ഇനി ചില ടാപ്പുകള്‍ മാത്രം അകലെയായി 10 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും എന്നതാണ് ഈ സഹകരണത്തിന്റെ പ്രത്യേകതയെന്നും ഇന്‍സ്റ്റാമാര്‍ട്ട് എവിഎപി മനീന്ദര്‍ കൗശിക് പറഞ്ഞു.