Home » Blog » Kerala » കനാലിൽ നിന്ന് കോരിയ മാലിന്യങ്ങൾ റോഡരികിൽ
Screenshot_20251205_233347

മഞ്ഞപ്ര: ഇടതുകര കനാലിൽ നിന്ന് കോരിയ മാലിന്യങ്ങൾ റോഡരികിൽ.കാൽനട വാഹന യാത്രികർ ഉൾപ്പെടെ ദുരിതത്തിൽ. മഞ്ഞപ്ര പത്താം വാർഡ് ഉൾപ്പെടുന്ന മെഡിക്കൽ സെൻറർ ആസ്പത്രി ആർ. സി ചർച്ച് റോഡിലാണ്.

കനാലിൽ നിന്ന് കോരിയ മാലിന്യങ്ങൾ കുന്നു കൂട്ടിവച്ചിരിക്കുന്നത്. എന്നാൽ മാലിന്യം കനാലിൽ നിന്ന് കോരി റോഡിലിടുന്നതല്ലാതെ നീക്കം ചെയ്യുന്നില്ല.ഇതുമൂലം ജനങ്ങൾ ഏറെ കഷ്ടപ്പെടുന്നു. ചെറു വാഹനങ്ങൾ ഉൾപ്പെടെ ഈ റോഡിലൂടെ കടന്ന് പോകുമ്പോൾ കാൽ നടയാത്രക്കാരും ഇരുചക വാഹന യാത്രക്കാരും മാലിന്യങ്ങളുടെ അരികുചേർന്നാണ് ആളുകൾ സഞ്ചരിക്കുന്നത്. മാലിന്യം മൂലം ഇപ്പോൾ റോഡിൻ്റെ അരികുചേർന്നു സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇരു ചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. മാലിന്യം റോഡരികിൽ നിന്നും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം ആവശ്യപ്പെട്ടു.