Your Image Description Your Image Description

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കര്‍ദാസിന്. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-വാസ്‌കുലര്‍ ഡിസീസസ് വിഭാഗത്തിന്റെ ചെയര്‍മാനും മേധാവിയുമാണ് അദ്ദേഹം. ഹൃദ്രോഗ ചികിത്സാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 28 ന് കൊച്ചി ലിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൃദയ സംഗമ വേദിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ വി.ജെ. കുര്യന്‍ അവാര്‍ഡ് സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Related Posts