ടോളിവുഡിന്‍റെ സൂപ്പർതാരം വിജയ് ദേവരകൊണ്ടയും, മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷും ഒന്നിക്കുന്ന ‘SVC59’ എന്ന താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിലെ നായികയായ കീർത്തിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. “അവളുടെ പ്രണയം കവിതയും, ആത്മാവ് സംഗീതവുമാണ്”- എന്ന തലക്കെട്ടിൽ ആകർഷകമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പോസ്റ്റർ, സിനിമയുടെ തീവ്രതയും ഗ്രാമീണ ആക്ഷൻ ഡ്രാമയുടെ പശ്ചാത്തലവും സൂചിപ്പിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ആക്ഷൻ പാക്ക് വൈബ് ചിത്രം നിർമിക്കുന്നത്. ‘രാജാ വാരു റാണി ഗാരു’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയാണ് ചിത്രത്തിൻ്റെ സംവിധാനം. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ‘SVC59’ അഞ്ച് ഭാഷകളിൽ ആണ് എത്തുന്നത്. പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *