ഡെൻവർ ഫോർ മെൻ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി പുതിയ ‘സെൻറ് ഓഫ് സക്സസ്’ കാമ്പെയിൻ പുറത്തിറക്കി. യഥാർത്ഥ വിജയമെന്നത് വിനയത്തോടെ നിലനിൽക്കുന്നതാണെന്ന് ഓർമ്മിപ്പിക്കുകയാണ് കാമ്പെയിൻ. ഒരു സാധാരണ ദിവസത്തിലെ ചെറിയ സംഭവത്തിലൂടെ, ഈഗോ എളുപ്പത്തിൽ പെരുമാറ്റത്തിൽ ഇടപെടുന്നതും വിജയം ഒരാളുടെ സമീപനം മാറ്റരുതെന്നും വീഡിയോ പറയുന്നു.
വിജയം നേടുന്ന യാത്രയെക്കാൾ വിജയത്തിനുശേഷം ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഈ കാമ്പെയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്രാൻഡ് വ്യക്തമാക്കുന്നു. ഏറെ നേട്ടങ്ങൾ നേടിയിട്ടും വിനയത്തോടെ നിലകൊള്ളുന്ന വ്യക്തിത്വം കൊണ്ടാണ് ഷാരൂഖ് ഖാൻ ഈ സന്ദേശത്തിന് അനുയോജ്യനെന്ന് HSPL മാനേജിങ് ഡയറക്ടർ സൗരഭ് ഗുപ്ത പറഞ്ഞു.
ഡെൻവർ ഈ കാമ്പെയിൻ വഴി ആധുനിക പുരുഷന്മാർക്ക് ഉത്തരവാദിത്തവും നല്ല പെരുമാറ്റവും വിജയത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന സന്ദേശം വീണ്ടും ഉറപ്പിക്കുന്നു. ബ്രാൻഡിന്റെ സുഗന്ധവസ്തുക്കളും ഗ്രൂമിംഗ് ഉൽപ്പന്നങ്ങളും ‘സ്റ്റൈലിനൊപ്പം സ്വഭാവവും’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.
