Home » Blog » Kerala » ജിന്‍ഡാല്‍ ഇന്ത്യ കൊച്ചിയില്‍ ചാനല്‍ പാര്‍ട്ണര്‍ ലോയല്‍റ്റി പദ്ധതിയായ ജെഎല്‍പി ശക്തി അവതരിപ്പിച്ചു
IMG-20260131-WA0011

കൊച്ചി: ബിസി ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ ഭാഗവും, രാജ്യത്തെ മുന്‍നിര ഡൗണ്‍സ്ട്രീം സ്റ്റീല്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ ജിന്‍ഡാല്‍ ഇന്ത്യലിമിറ്റഡ് തങ്ങളുടെ ചാനല്‍ പാര്‍ട്ണര്‍ ലോയല്‍റ്റി പദ്ധതിയായ ജെഎല്‍പി ശക്തി കൊച്ചിയില്‍ അവതരിപ്പിച്ചു.

ജിന്‍ഡാല്‍ ഇന്ത്യയുടെ മുഖ്യ വിപണികളില്‍ കോട്ടഡ് സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ റീട്ടെയിലര്‍മാര്‍ക്കും മുന്‍നിര ഡീലര്‍മാര്‍ക്കും ഇടയില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജെഎല്‍പി ശക്തി അവതരിപ്പിച്ചത്.

മുംബൈ, കൊല്‍ക്കത്ത, കാണ്‍പൂര്‍, ഡെറാഡൂണ്‍, സൂറത്ത്, സിലിഗുരി, ബെംഗളൂരു, ഗുവഹാത്തി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ കമ്പനി ജെഎല്‍പി ശക്തി വിജയകരമായി അവതരിപ്പിച്ചിരുന്നു.

പുരസ്കാരം, അംഗീകാരം, സജീവമായ ഇടപെടല്‍ എന്നിവയിലൂടെ ഈ മേഖലയിലെ പങ്കാളികളുമായുള്ള ബ്രാന്‍ഡിന്‍റെ ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് പദ്ധതിയിടുന്നത്. കൂടാതെ ഈ പദ്ധതിയിലൂടെ വിശ്വാസ്യതയ്ക്ക് പ്രോത്സാഹനം നല്‍കാനും, സ്ഥിരതയാര്‍ന്ന വില്‍പന ഉറപ്പാക്കാനും, കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും ഉപഭോക്തൃ ബന്ധത്തിനും അനുയോജ്യമായ രീതിയില്‍ പങ്കാളികളുടെ ഒരു ഡിജിറ്റല്‍ ശൃംഖല രൂപീകരിക്കാനും ജിന്‍ഡാല്‍ ഇന്ത്യ ലിമിറ്റഡ് ലക്ഷ്യമിടുന്നു.

മേഖലയില്‍ നിന്നുള്ള 150-ഓളം മുന്‍നിര റീട്ടെയിലര്‍മാരും കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊച്ചി മരടിലെ ലെ മെറിഡിയനില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു.

രാജ്യത്തിന്‍റെ വിവിധ മേഖലകളിലായി തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയും പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.