കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയന്‍സസ് ബിസിനസ് വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും വര്‍ദ്ധിപ്പിപ്പിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ‘ഗോദ്റെജ് പ്രോമിസ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്കും യാതൊരുവിധ ഒളിഞ്ഞിരിക്കുന്ന ചെലവുകളും ഇല്ലാതെ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റി കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഉറപ്പും നല്‍കുകയും, ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയും വില്‍പനാനന്തര സേവനങ്ങളും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിര്‍ണ്ണായകമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തതയും ആത്മവിശ്വാസവും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം സ്പ്ലിറ്റ് എസികള്‍ക്കും ഇന്‍വെര്‍ട്ടര്‍ വിന്‍ഡോ എസികള്‍ക്കും നല്‍കിയ എക്സ്റ്റന്‍ഡഡ് വാറന്റിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് ‘ഗോദ്റെജ് പ്രോമിസ്’ പദ്ധതി എല്ലാ ഉല്‍പ്പന്നങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചു. 2026 ഏപ്രില്‍ ഒന്ന് മുതല്‍ വാങ്ങുന്ന റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കൂളറുകള്‍, മൈക്രോവേവ് ഓവനുകള്‍, ഡീപ്പ് ഫ്രീസറുകള്‍ എന്നിവയ്ക്കും സ്പ്ലിറ്റ്, ഇന്‍വെര്‍ട്ടര്‍ വിന്‍ഡോ എസികള്‍ക്കും അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റി ലഭ്യമാകും.
ദൈനംദിന ജീവിതത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ എളുപ്പമാണെങ്കിലും അവ പലപ്പോഴും ഉത്തരവാദിത്തത്തോടെ പാലിക്കപ്പെടാറില്ല എന്ന ലളിതവും എന്നാല്‍ പ്രസക്തവുമായ ഉപഭോക്തൃ ചിന്താഗതിയെ മുന്‍നിര്‍ത്തിയാണ് കമ്പനി ഈ പുതിയ കാമ്പയിന്‍ തയാറാക്കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോദ്റെജ് പ്രോമിസ്’ അവതരിപ്പിച്ചതെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിലെ അപ്ലയന്‍സസ് ബിസിനസ് മേധാവി കമല്‍ നന്തി പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും കമ്പനിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ണ്ണായകമായ നീക്കമാണിത്. പൂര്‍ണ്ണമായും സുതാര്യമായ ഈ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റിയില്‍ ഒളിഞ്ഞിരിക്കുന്ന ചെലവുകള്‍ ഒന്നുമില്ല. ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല മൂല്യവും സമാധാനവും നല്‍കുന്നതോടൊപ്പം വിശ്വസ്തതയിലും ഗുണമേന്മയിലും ഗോദ്റെജ് അപ്ലയന്‍സസിനെ ഒരു മാതൃകയാക്കി മാറ്റാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് കമല്‍ നന്തി കൂട്ടിച്ചേര്‍ത്തു.
‘ഗോദ്റെജ് പ്രോമിസ്’ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയിലുള്ള ആത്മവിശ്വാസത്തെയും ശക്തമായ സര്‍വീസ് സംവിധാനത്തെയുമാണ് കാണിക്കുന്നത്. 12,000 രൂപ വരെ മൂല്യമുള്ള സുതാര്യമായ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റിയുടെ പിന്തുണയോടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മികച്ച പ്രകടനം ഉപയോഗപ്പെടുത്താനാകുമെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് സര്‍വീസ് മേധാവി അര്‍ണബ് ബാഗ്ചി പറഞ്ഞു.
ഗോദ്റെജിന്റെ അഞ്ച് വര്‍ഷത്തെ സൗജന്യ സമഗ്ര വാറന്റി വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ഗണ്യമായ മൂല്യം നല്‍കുന്നതാണ്. എസികള്‍, റെഫ്രിജറേറ്ററുകള്‍, ഡീപ്പ് ഫ്രീസറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഗ്യാസ് റീചാര്‍ജ്, ടെക്‌നീഷ്യന്‍ സന്ദര്‍ശനങ്ങള്‍, എസികള്‍ക്കുള്ള റിമോട്ട് റീപ്ലേസ്മെന്റുകള്‍ എന്നിവ ഉള്‍പ്പെടെ പ്രധാന സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ കൂളറുകള്‍ക്ക് 4,000 രൂപ മുതലും പ്രീമിയം റെഫ്രിജറേറ്ററുകള്‍ക്ക് 12,000 രൂപ വരെയും മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക ലാഭവും സമാധാനവും ഉറപ്പാക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് എല്ലാ വിപണന കേന്ദ്രങ്ങള്‍ വഴിയും ഈ ആനുകൂല്യം ലഭ്യമാകും.
