ക്രിസ്മസ് ദിനം ഇങ്ങ് എത്താറായി. നഗരവീഥികളും പൊതു ഇടങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾ വീടിനുള്ളിൽ തുടങ്ങുന്നത് ക്രിസ്മസ് അലങ്കാരങ്ങളിലൂടെയാണ്. പഴയ രീതിയിലുള്ള അലങ്കാരങ്ങളിൽ നിന്നും മാറി, ലളിതവും എന്നാൽ മനോഹരവുമായ രീതിയിൽ ഇത്തവണ നമ്മുടെ വീട് എങ്ങനെ ഒരുക്കാം എന്ന് നോക്കാം.
പ്രവേശന കവാടം
വീട്ടിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത് നമ്മുടെ ഉമ്മറമാണ്. വാതിലുകളിൽ തൂക്കുന്ന ക്രിസ്മസ് റീത്തുകൾ (Christmas Wreaths) ആണ് ഇതിൽ പ്രധാനം. പച്ചിലകളും ചുവന്ന റിബണുകളും ചേർത്തുള്ള പരമ്പരാഗത രീതിക്ക് പകരം, ഉണങ്ങിയ പൂക്കളും ലൈറ്റുകളും ചേർത്തുള്ള മോഡേൺ റീത്തുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
ക്രിസ്മസ് ട്രീ
ഒരു വീടിന്റെ പ്രധാന ആകർഷണം ക്രിസ്മസ് ട്രീ തന്നെയാണ്. വലിയ ഹാളുകൾ ഉണ്ടെങ്കിൽ വലിയ മരങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലപരിമിതിയുള്ള ഫ്ലാറ്റുകളാണെങ്കിൽ ടേബിൾ ടോപ്പ് ട്രീകളോ വാളിൽ സെറ്റ് ചെയ്യാവുന്ന ട്രീകളോ പരീക്ഷിക്കാം.
കളർ തീം
ചുവപ്പും സ്വർണ്ണനിറവും (Red & Gold) അല്ലെങ്കിൽ വെള്ളയും വെള്ളിയും (White & Silver) എന്നിങ്ങനെ ഏതെങ്കിലും ഒരു തീം തിരഞ്ഞെടുക്കുന്നത് വീടിന് ഒരു പ്രീമിയം ലുക്ക് നൽകും.
അലങ്കാരങ്ങൾ
ഗ്ലാസ് ബോൾസുകൾ, മണികൾ, എയ്ഞ്ചൽസ് എന്നിവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ ഫോട്ടോകൾ കൂടി ട്രീയിൽ തൂക്കുന്നത് പുതുമയുള്ള കാര്യമായിരിക്കും.

മിന്നിത്തിളങ്ങട്ടെ രാവുകൾ
ക്രിസ്മസ് മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ ലൈറ്റുകൾക്ക് വലിയ പങ്കുണ്ട്. സാധാരണ സീരിയൽ ലൈറ്റുകൾക്ക് പകരം വാം വൈറ്റ് എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചു നോക്കൂ. ഇത് വീടിനുള്ളിൽ ഒരു പ്രത്യേക പ്രശാന്തത നൽകും. ജനലരികിലും ബാൽക്കണിയിലും തൂക്കിയിടുന്ന നക്ഷത്രങ്ങൾ ക്രിസ്മസ് രാവുകളെ ധന്യമാക്കും.
ലിവിംഗ് റൂമിന് നൽകാം മാറ്റങ്ങൾ
നിങ്ങളുടെ സോഫയിലെ കുഷ്യൻ കവറുകൾ മാറ്റി ക്രിസ്മസ് തീമിലുള്ളവ (ചുവപ്പ്, പച്ച, വെള്ള നിറങ്ങൾ) നൽകാം. ടേബിളുകളിൽ മെഴുകുതിരികളും പൈൻ കോണുകളും നിരത്തി വെക്കുന്നത് മനോഹരമായിരിക്കും.

ഇനി കുറച്ച് ലളിതമായ ടിപ്സ് നോക്കാം
ഇൻഡോർ പ്ലാന്റ്സ്:
വീടിനുള്ളിലെ ചെടികളിൽ ചെറിയ സ്റ്റാർ ലൈറ്റുകൾ ചുറ്റുന്നത് ഭംഗി കൂട്ടും.
ഡൈനിംഗ് ടേബിൾ
ക്രിസ്മസ് വിരുന്നിനായി ഡൈനിംഗ് ടേബിളിൽ ഒരു ചുവന്ന ടേബിൾ റണ്ണർ വിരിക്കാം. സെന്റർപീസായി ചെറിയൊരു നക്ഷത്രമോ മെഴുകുതിരിയോ വെക്കാവുന്നതാണ്.
സുഗന്ധം
കറുവപ്പട്ട (Cinnamon), വാനില എന്നിവയുടെ സുഗന്ധമുള്ള മെഴുകുതിരികൾ ഉപയോഗിക്കുന്നത് ക്രിസ്മസ് അന്തരീക്ഷം പൂർണ്ണമാക്കും.
ഇത്തവണത്തെ ക്രിസ്മസ് ലളിതവും മനോഹരവുമായ ഈ മാറ്റങ്ങളിലൂടെ അവിസ്മരണീയമാക്കാൻ ഈ ടിപ്സ് പരീക്ഷിച്ചോളു
