സഞ്ചാരികളെ കാത്ത് മൂന്നാർ, ഡിടിപിസിയുടെ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും
Kerala Kerala Mex Kerala mx Top News Travel
0 min read
93

സഞ്ചാരികളെ കാത്ത് മൂന്നാർ, ഡിടിപിസിയുടെ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും

May 1, 2025
0

മൂന്നാർ: അവധിക്കാലത്ത് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? സഞ്ചാരികളെ കാത്ത് മൂന്നാറിൽ ഇനി ഒരുക്കുന്നത് പൂക്കാലമാണ്. ഡിടിപിസിയുടെ നേതൃത്വത്തിലുള്ള മൂന്നാർ ഫ്ളവർ ഷോയ്ക്ക് ഇന്ന് തുടക്കമാകുന്നത്. ദേവികുളം റോഡിലെ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണിത്. വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിച്ചു. നിലവിലുള്ള ചെടികൾക്ക് പുറമേയാണിത്. മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്. കൂടാതെ, ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കളിസ്ഥലവും വാച്ച് ടവറും ഉണ്ട്. രാവിലെ

Continue Reading
ചാറ്റൽ മഴയും മൂടൽമഞ്ഞും ആസ്വദിക്കണോ? തിരുവന്തപുരത്തേക്ക് പോന്നോളൂ! ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു
Kerala Kerala Mex Kerala mx Top News Travel
1 min read
98

ചാറ്റൽ മഴയും മൂടൽമഞ്ഞും ആസ്വദിക്കണോ? തിരുവന്തപുരത്തേക്ക് പോന്നോളൂ! ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു

April 30, 2025
0

തിരുവനന്തപുരം: സഞ്ചാരികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമം. ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു. മേയ് മാസത്തിൽ പാലം തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. വേളി ടൂറിസ്റ്റ് വില്ലേജിലും ആക്കുളത്തുമെത്തുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവം സമ്മാനിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെ ഒരുക്കിയ കണ്ണാടിപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. 70 അടി ഉയരവും 52 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് (ഡിടിപിസി) പാലത്തിന്റെ പരിപാലനച്ചുമതല. പ്രമോഷൻ കൗൺസിലിനുവേണ്ടി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Continue Reading
ഊട്ടിയിലും കൊടൈക്കനാലിലും കൂടുതല്‍ വാഹനങ്ങൾക്ക് ഹൈക്കോടതി അനുമതി
Kerala Kerala Mex Kerala mx National Top News Travel
1 min read
129

ഊട്ടിയിലും കൊടൈക്കനാലിലും കൂടുതല്‍ വാഹനങ്ങൾക്ക് ഹൈക്കോടതി അനുമതി

April 26, 2025
0

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും വിനോദ സഞ്ചാരികളുമായി എത്തുന്ന വാഹങ്ങളുടെ പരിധി ഉയർത്താനുള്ള ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഊട്ടിയില്‍ വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി 6000 വാഹനങ്ങള്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. ഇത് 6500 ആയി ഉയര്‍ത്തി. കൊടൈക്കാനാലില്‍ 4000 വാഹനങ്ങളുടെ സ്ഥാനത്ത് 4500 ആയും വര്‍ധിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി കോടതി ഉത്തരവിട്ടു. മധ്യവേനല്‍ക്കാലത്തെ വിനോദസഞ്ചാരമേളകള്‍ പരിഗണിച്ചാണ് വാഹനങ്ങളുടെ എണ്ണംവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാഹനങ്ങളുടെ എണ്ണംനിയന്ത്രിക്കാനുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി

Continue Reading
ടൂറിസം മേഖലയെ തകർത്തെറിഞ്ഞ് കാശ്മീരിലെ ഭീകരാക്രമണം; അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കി
Kerala Kerala Mex Kerala mx National Top News Travel
1 min read
145

ടൂറിസം മേഖലയെ തകർത്തെറിഞ്ഞ് കാശ്മീരിലെ ഭീകരാക്രമണം; അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കി

April 23, 2025
0

ഹൈദരാബാദ്: കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ പൂർണമായും തകർത്തെറിഞ്ഞ് പഹൽഗാമിലെ ഭീകരാക്രമണം. കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികൾ ഇതോടെ യാത്രകൾ റദ്ദാക്കി. പലരും തിരികെ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 29 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്ത പരന്നതോടെ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന ആളുകൾ ഹോട്ടൽ, വിമാന ബുക്കിംഗുകൾ റദ്ദാക്കാൻ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

Continue Reading
വേനൽക്കാലത്തും മഞ്ഞുമൂടുന്ന പ്രദേശം, ഭീകരാക്രമണം പഹൽഗാമിലെ മിനിസ്വിട്സർലൻഡിൽ
Kerala Kerala Mex Kerala mx National Top News Travel
1 min read
246

വേനൽക്കാലത്തും മഞ്ഞുമൂടുന്ന പ്രദേശം, ഭീകരാക്രമണം പഹൽഗാമിലെ മിനിസ്വിട്സർലൻഡിൽ

April 22, 2025
0

പഹല്‍ഗാം പ്രദേശം സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അതിമനോഹരമായ സ്ഥലമാണിത്. വേനല്‍ക്കാലമാണെങ്കിൽ പോലും നേരിയ മഞ്ഞുപാളികളാല്‍ പൊതിഞ്ഞുനില്‍ക്കുന്ന പ്രദേശമാണിവിടം. വലിയ പൈന്‍ വനങ്ങളാലും ഹിമാലയന്‍ കൊടുമുടികളാലും ചുറ്റപ്പെട്ടാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. ‘ഇടയന്മാരുടെ താഴ്‌വര’ എന്നറിയപ്പെടുന്ന പഹല്‍ഗാം, ശാന്തതയും പ്രകൃതിഭംഗിയുമാണ് വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇവിടെയാണിപ്പോള്‍ അശാന്ത ഭൂമിയായി മാറിയത്. കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന പ്രദേശങ്ങളിലൊന്നാണ് പഹല്‍ഗാം. കുതിരസവാരിയാണ്

Continue Reading
വിമാനം ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും അകത്തെ ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന്റെ കാരണമിതാണ്…
Kerala Kerala Mex Kerala mx Top News Travel World
1 min read
181

വിമാനം ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും അകത്തെ ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന്റെ കാരണമിതാണ്…

April 15, 2025
0

മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമായ പല അനുഭവങ്ങളും ഉണ്ടാകാറുള്ള യാത്രയാണ് വിമാനയാത്ര. കൗതുകമുണർത്തുന്ന പല കാര്യങ്ങളും വിമാനങ്ങളിലുണ്ട്. വിമാനം പൊങ്ങുന്നതിന് മുൻപ് എയർഹോസ്റ്റസുമാർ നമ്മൾക്ക് നൽകുന്ന ക്ലാസ് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് ഒരു കൗതുകമാണ്. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനത്തിനകത്തെ ലൈറ്റുകള്‍ മങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. അടിയനന്തരമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വെളിച്ചക്കുറവ് മൂലം കാഴ്ചവ്യക്തമാകാതെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍

Continue Reading
സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം
Kerala Kerala Mex Kerala mx Pravasi Top News Travel
0 min read
133

സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

April 10, 2025
0

അബഹ: നീലപ്പട്ട് പുതച്ച് സൗദിയിലെ തെരുവോരങ്ങൾ. നീലപൂക്കൾ നിറഞ്ഞ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ് വർണ വിസ്മയം തീർക്കുകയാണ്. സൗദിയിലെ അസീർ മേഖലയിലാണ് പ്രധാനമായും നയനമനോഹരമായ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ്നിൽക്കുന്നത്. അബഹയിലും മറ്റു ​ഗവർണറേറ്റുകളിലും സമാനമായി ജക്രാന്ത മരങ്ങൾ പൂവിട്ടിട്ടുണ്ട്. തെരുവോരങ്ങളിലും പാർക്കുകളിലും കാഴ്ചയുടെ വിസ്മയം തേടി നിരവധി പേരാണ് എത്തുന്നത്. അസീർ മേഖലയിൽ ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്നത് കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പൂത്തുനിൽക്കുന്ന മരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ

Continue Reading
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം ഇതാണ്
Health Kerala Kerala Mex Kerala mx Top News Travel
1 min read
106

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം ഇതാണ്

April 9, 2025
0

ചൂട് കാലത്ത് പലർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഐസ്ക്രീം. വൈവിധ്യമായ രുചിയുള്ള പല ഐസ്ക്രീമുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഏറ്റവും വില കൂടിയ ഐസ്ക്രീം ഏതാണെന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഐസ്‌ക്രീമിൽ ചേർത്തിരിക്കുന്ന ചേരുവകൾ എന്തായിരിക്കും? അത് അറിയാൻ ഐസ്ക്രീം പ്രേമികൾക്കെല്ലാം ഒരു കൗതുകമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഐസ്ക്രീം. ഏറെ പ്രസിദ്ധമായ ‘ഹ്യൂബർ ആൻഡ് ഹോളി’ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കിയ

Continue Reading
വേനലവധി അടിച്ചുപൊളിക്കാൻ സഞ്ചാരികൾ അഞ്ചുനാട്ടിലേയ്ക്ക്
Kerala Kerala Mex Kerala mx Top News Travel
0 min read
123

വേനലവധി അടിച്ചുപൊളിക്കാൻ സഞ്ചാരികൾ അഞ്ചുനാട്ടിലേയ്ക്ക്

April 7, 2025
0

മറയൂർ: വേനലവധിക്കാലം ആരംഭിച്ചതോടെ അവധിയാഘോഷിക്കാൻ മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിലേയ്ക്ക് സഞ്ചാരികൾ ഒഴുക്കുകുയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി സഞ്ചാരികൾ ഇപ്പോൾ എത്തികൊണ്ടിരിക്കുകയാണ്. ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു. ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി. സ്വന്തം ചെറു വാഹനങ്ങളിലും ട്രെക്കിങ് ജീപ്പുകളിലുമാണ് ഈ മേഖലയിലെത്തുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം നിറഞ്ഞുകവിഞ്ഞു.

Continue Reading
ചിത്രാപൗര്‍ണമി ഉത്സവം മെയ് 12ന്; അറിയാം മംഗളാദേവി ക്ഷേത്രം
Kerala Kerala Mex Kerala mx Special Top News Travel
1 min read
140

ചിത്രാപൗര്‍ണമി ഉത്സവം മെയ് 12ന്; അറിയാം മംഗളാദേവി ക്ഷേത്രം

April 6, 2025
0

ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന് . കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍

Continue Reading