നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 24 മുതല്‍ 26 വരെ അറ്റസ്‌റ്റേഷന്‍ ഇല്ല
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 24 മുതല്‍ 26 വരെ അറ്റസ്‌റ്റേഷന്‍ ഇല്ല

September 24, 2025
0

സാങ്കേതിക കാരണങ്ങളാല്‍ 2025 സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തീയ്യതികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.   date

Continue Reading
പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ
Kerala Kerala Mex Kerala mx National Top News
1 min read
28

പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ

September 24, 2025
0

ശ്രീനഗർ: പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ.  മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം. ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച, പഹൽഗാം ആക്രമണം നടത്തിയ ഭീകരരുടെ കൈവശമുണ്ടായിരുന്ന

Continue Reading
പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് എൻഎസ്എസ് മാനസഗ്രാമം പദ്ധതി നടപ്പിലാക്കും: മന്ത്രി ആർ ബിന്ദു  *പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം കൈമാറി
Kerala Kerala Mex Kerala mx Top News
1 min read
27

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് എൻഎസ്എസ് മാനസഗ്രാമം പദ്ധതി നടപ്പിലാക്കും: മന്ത്രി ആർ ബിന്ദു *പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം കൈമാറി

September 24, 2025
0

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന മാനസഗ്രാമം പദ്ധതി എൻഎസ്എസ് നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ദേശീയ എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് പദ്ധതിയുടെ പ്രഖ്യാപനവും കർത്തവ്യ വാരത്തിന്റേയും പക്ഷിവനം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരികുവൽക്കരിക്കപ്പെടുന്നവരുടെ

Continue Reading
കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
Health Kerala Kerala Mex Kerala mx Top News
1 min read
25

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

September 24, 2025
0

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കർ. സംസ്ഥാനത്തെ ആശുപത്രികൾ സന്ദർശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനാണ് സംഘം കേരളത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായും സംഘം കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകൾ മഹാരാഷ്ട്രയിൽ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും

Continue Reading
പഞ്ചായത്തുകൾക്കായി സിയാലിന്റെ മൂന്ന് പാലങ്ങൾ; സെപ്റ്റംബർ 27ന് മുഖ്യമന്ത്രി നിർമാണോദ്‌ഘാടനം നടത്തും  _കല്ലുംകൂട്ടത്ത് എയർപോർട്ട് റിങ് റോഡ്; സെപ്റ്റംബർ 25ന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും_ 
Kerala Kerala Mex Kerala mx Top News
1 min read
23

പഞ്ചായത്തുകൾക്കായി സിയാലിന്റെ മൂന്ന് പാലങ്ങൾ; സെപ്റ്റംബർ 27ന് മുഖ്യമന്ത്രി നിർമാണോദ്‌ഘാടനം നടത്തും _കല്ലുംകൂട്ടത്ത് എയർപോർട്ട് റിങ് റോഡ്; സെപ്റ്റംബർ 25ന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും_ 

September 24, 2025
0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ ഉദ്‌ഘാടന സജ്ജമാകുന്നു. സെപ്റ്റംബർ 25ന് കല്ലുംകൂട്ടത്ത് മന്ത്രി. പി രാജീവ് എയർപോർട്ട് റിങ് റോഡ് ഉദ്‌ഘാടനം ചെയ്യും. 40 കോടി രൂപ ചെലവിൽ സിയാൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമാണോദ്‌ഘാടനം സെപ്റ്റംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാഞ്ഞൂർ പഞ്ചായത്തിൽ, ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിങ് റോഡ് നിലവിൽ വരുന്നത്.

Continue Reading
നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ
Education Kerala Kerala Mex Kerala mx Tech Top News
1 min read
25

നൂറ്റിമൂന്നുകാരൻ ഡിജിറ്റലായി ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ

September 24, 2025
0

നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ. ‘ഒന്നു തൊട്ടാൽ മതി , ബാക്കി

Continue Reading
‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
26

‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ

September 24, 2025
0

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ. മോഹൻലാലിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. “തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരനാണ് എന്റെ പ്രിയ സുഹൃത്ത് ലാലേട്ടൻ. ഈ അംഗീകാരം തികച്ചും അർഹമായ ഒന്നാണ് എന്നാണ് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം

Continue Reading
മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി കല്യാശ്ശേരി മണ്ഡലം
Kerala Kerala Mex Kerala mx Top News
1 min read
18

മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി കല്യാശ്ശേരി മണ്ഡലം

September 24, 2025
0

മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിലായി ഇതുവരെ 44620 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 184 കോടി രൂപയാണ് അനുവദിച്ചത്.

Continue Reading
മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
27

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്ര വികാസത്തിന് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി

September 24, 2025
0

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്രമായ വികാസത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ മലയാളം മീഡിയം സ്‌കൂളുകൾക്കൊപ്പം തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷ സ്‌കൂളുകളുടെ സംരക്ഷണത്തിനും പുരോഗതിക്കും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു കോടി രൂപ ചെലവിൽ ചാല തമിഴ് എൽ.പി സ്‌കൂളിൽ പണി കഴിപ്പിച്ച പുതിയ ബഹുനില മന്ദിരത്തിന്റെയും വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ‘വർണ്ണക്കൂടാരം’ പോലെയുള്ള പദ്ധതികൾ കേവലം

Continue Reading
ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
16

ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം

September 24, 2025
0

  സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാൽ ഒക്ടോബർ 3ന് രാവിലെ ഏജൻസി ബാങ്കുകളിൽനിന്നും പണം ലഭ്യമാക്കിയശേഷം മാത്രമേ പെൻഷൻ, സേവിങ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Continue Reading