തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
27

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

5 hours ago
0

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു വഴി പോകാൻ തുടങ്ങുമ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിയുണ്ടായിരുന്നത്. ഇയാളിൽ നിന്ന് ഗോൾഡൻ ഷാംപെയിനും പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സിൽവസ്റ്റർ. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറി.

Continue Reading
രാജ്ഭവനിലെ ചടങ്ങിൽ ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
29

രാജ്ഭവനിലെ ചടങ്ങിൽ ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി

5 hours ago
0

തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുപോലെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ

Continue Reading
2030ലെ ‘വേൾഡ് എക്സ്പോ’ക്ക് റിയാദ് വേദിയാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

2030ലെ ‘വേൾഡ് എക്സ്പോ’ക്ക് റിയാദ് വേദിയാകും

6 hours ago
0

2030ലെ ‘വേൾഡ് എക്സ്പോ’ റിയാദിൽ നടത്തുന്നതിനുള്ള അന്തിമ അംഗീകാരം ലഭിച്ചു. ഫ്രാൻസിലെ പാരീസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലിയിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യയുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കി. വേൾഡ് എക്സ്പോയുടെ ഔദ്യോഗിക പതാക സൗദി പ്രതിനിധി സംഘത്തിന് കൈമാറി. അന്താരാഷ്ട്ര എക്സ്പോകളുടെ ചരിത്രത്തിൽ റെക്കോർഡ് സമയത്ത് പൂർണ രജിസ്ട്രേഷൻ ഫയൽ വിജയകരമായി പൂർത്തിയാക്കി സമർപ്പിക്കുന്ന ആദ്യത്തെ നഗരമാണ് റിയാദ്. ഇത്തരത്തിലുള്ള ഫയലുകൾക്കുള്ള

Continue Reading
മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു

6 hours ago
0

മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഗൾഫ്

Continue Reading
സൗദിയിൽ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

സൗദിയിൽ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു

6 hours ago
0

സൗദിയിൽ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു. തീർഥാടകർക്ക് ആവശ്യമായ ഗതാഗത സേവനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരുക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നടപടി. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ മന്ത്രാലയം വിവിധ നിയമനടപടികൾ ആരംഭിച്ചു. കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.തീർഥാടകർക്ക് ബദൽ ഗതാഗത സേവനം നൽകുന്നതിനുള്ള ചെലവുകൾ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടികളിൽ നിന്ന് ഈടാക്കി. അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ അതത് കമ്പനികൾ

Continue Reading
അനുഷ്‍ക ഷെട്ടിയുടെ ‘ഘാട്ടി’;ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
35

അനുഷ്‍ക ഷെട്ടിയുടെ ‘ഘാട്ടി’;ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

6 hours ago
0

അനുഷ്‍ക ഷെട്ടി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ഘാട്ടി. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ്. ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നത്. അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി സിനിമയിലെ ആദ്യ ഗാനം ജൂണ്‍ 21ന് പുറത്തുവിടും എന്നാണ് പുതിയ റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതും ഹിറ്റായിട്ടുണ്ട്. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു

Continue Reading
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ നാളെ മുതൽ തിയറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
35

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ നാളെ മുതൽ തിയറ്ററുകളിൽ

6 hours ago
0

രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നാളെ മുതൽ തിയറ്ററുകളിൽ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. എല്ലാ ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ലഭ്യമാണ്. ഇന്ദ്രൻസ്, സംഗീത, സാരംഗി ശ്യാം,

Continue Reading
‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ഒടിടി റിലീസിന്
Cinema Kerala Kerala Mex Kerala mx Top News
1 min read
32

‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ഒടിടി റിലീസിന്

6 hours ago
0

ബഡ്ജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ ഒടിടി റിലീസിന്.അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു.ശ്രീരംഗ് ഷൈൻ’ അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു

Continue Reading
‘വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു’; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പിറക്കി രാജ്ഭവൻ
Kerala Kerala Mex Kerala mx Top News
0 min read
30

‘വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു’; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പിറക്കി രാജ്ഭവൻ

6 hours ago
0

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പ് പറയുന്നു.മന്ത്രി വി ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി

Continue Reading
അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ
Kerala Kerala Mex Kerala mx National Top News
0 min read
35

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാർ

6 hours ago
0

ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്‌​ബോ​ക്‌​സി​ന് ത​ക​രാ​റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ്ലാ​ക്‌​ബോ​ക്‌​സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചേ​ക്കും. അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ സേ​ഫ്റ്റി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ലാ​ബി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത് സം​ബ​ന്ധി​ച്ച് വ്യേ​മ​യാ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് ബ്ലാ​ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്ത​ത്. വ​ലി​യ അ​ഗ്നി​ബാ​ധ​യേ​റ്റ് ത​ക​രാ​ര്‍ സം​ഭ​വി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

Continue Reading