പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ തോൽക്കുമെന്നറിയാം അതുകൊണ്ട് അന്തസായി പിന്മാറി’; ശാന്തിവിള ദിനേശ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
15

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ തോൽക്കുമെന്നറിയാം അതുകൊണ്ട് അന്തസായി പിന്മാറി’; ശാന്തിവിള ദിനേശ്

August 4, 2025
0

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയതെന്നാണ് പുറത്ത് വന്ന വാർത്തകൾ. പത്രിക പിൻവലിക്കുന്നതിന് സംബന്ധിച്ച് മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു തീരുമാനം. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാദ്ധ്യത നടി ശ്വേതാ മോനോനായി. എന്നാൽ ജഗദീഷ് ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് തോൽക്കുമെന്ന

Continue Reading
ബിജെപി വാദം ആവർത്തിച്ച് വീണ്ടും തരൂർ
Kerala Kerala Mex Kerala mx Top News
1 min read
13

ബിജെപി വാദം ആവർത്തിച്ച് വീണ്ടും തരൂർ

August 4, 2025
0

ഇന്ത്യ പാക് സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും വാദം ആവർത്തിച്ച് വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂർ ഒരു ലേഖനത്തിൽ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ട്രംപ് ‘വല്യമ്മാവൻ’ ചമയുകയാണെന്ന് ഇന്ത്യ കരുതുന്നതായും പറഞ്ഞു. ട്രംപ് മോദിയെ സംഘർഷ സമയത്ത് വിളിച്ചിട്ടു പോലുമില്ലെന്നും തരൂർ പറയുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ -പാകിസ്ഥാൻറെ

Continue Reading
നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം ;തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി
Kerala Kerala Mex Kerala mx Top News
0 min read
14

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം ;തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി

August 4, 2025
0

നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ്

Continue Reading
ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം
Kerala Kerala Mex Kerala mx National Top News
0 min read
25

ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം

August 4, 2025
0

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഡിയോറിയിലുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം. കഴിഞ്ഞ 15 ദിവസത്തിനിടെ സ്കൂൾ പരിസരത്ത് നിന്ന് 25 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇത് ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാമ്പുകളെ കൂടുതലായി കണ്ട നാല്, അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികൾ അടച്ചിടാൻ സ്കൂൾ അധികൃതർ നിർബന്ധിതരായി. തറകൾ കുഴിച്ച് കോൺക്രീറ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സ്കൂൾ

Continue Reading
വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്
Kerala Kerala Mex Kerala mx Top News
0 min read
13

വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്

August 4, 2025
0

വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെറുപ്പുളശ്ശേരി സ്വദേശി ഷജീർ എന്ന യുവാവാണ് കൊടും ക്രൂരതയുടെ ദൃശ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ശേഷമാണ് പൂച്ചയെ കഴുത്തറുത്ത് കൊന്നതെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷജീർ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ

Continue Reading
അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala Kerala Mex Kerala mx Top News
0 min read
15

അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

August 4, 2025
0

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അൺ എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണ്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും

Continue Reading
കളമശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
15

കളമശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

August 4, 2025
0

കളമശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസുകളുടെ മത്സരയോട്ടത്തിനിടയിലായിരുന്നു അപകടം. സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം (41) ആണ് മരിച്ചത്. തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപും സമാന സ്ഥലത്ത് അപകടമുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റാമാർട്ടിൻറെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത്

Continue Reading
‘ബ്ലാക്ക് മാൻ’ നസീർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
14

‘ബ്ലാക്ക് മാൻ’ നസീർ പിടിയിൽ

August 4, 2025
0

കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി നസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴുവത്ത് കടവ് സ്വദേശിയായ വടശ്ശേരി വീട്ടിൽ അരുണരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. നസീർ കൊടുങ്ങല്ലൂർ ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലും, ഒരു അടിപിക്കേസിലും പ്രതിയാണ്. മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷ പൊളിച്ച് വിൽക്കുന്നതിനായി തമിഴ്നാട്ടിലേക്ക് കൊണ്ട് പോകവെ പാലക്കാട്

Continue Reading
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
Kerala Kerala Mex Kerala mx Top News
0 min read
16

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

August 4, 2025
0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200

Continue Reading
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ
Kerala Kerala Mex Kerala mx National Top News
1 min read
33

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ

August 4, 2025
0

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ. പശുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് സ്ഥാപിക്കാമെങ്കില്‍ ജീവനുള്ള പശുവിനെ അകത്തേക്ക് കയറ്റാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാര്‍ലമെന്റിനകത്തേക്ക് പ്രധാനമന്ത്രി പ്രവേശിക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന ചെങ്കോലില്‍ പശുവിന്റെ ചിത്രം ആലേഖനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അനുഗ്രഹം നേടാന്‍ ഉദ്ഘാടന ദിവസം പാര്‍ലമെന്റില്‍ പശുവിനെ കൂടി കൊണ്ടുപോകണമായിരുന്നു. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

Continue Reading