മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി
Education Kerala Kerala Mex Kerala mx Top News
1 min read
42

മുണ്ടിനീര്: പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

September 22, 2025
0

തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  പല്ലന ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും   സെപ്റ്റംബര്‍ 23  മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  

Continue Reading
വിസി നിയമനം; സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം പരിഗണിക്കാം: സുപ്രീംകോടതി
Kerala Kerala Mex Kerala mx Top News
0 min read
29

വിസി നിയമനം; സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം പരിഗണിക്കാം: സുപ്രീംകോടതി

September 22, 2025
0

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം ഗവർണറുടെ പുതിയ അപേക്ഷ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയാണ് ഗവർണർ നൽകിയത്. സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. യുജിസി പ്രതിനിധിയെ കൂടെ

Continue Reading
പാലക്കാട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
30

പാലക്കാട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
0

പാലക്കാട്: പാലക്കാട് പ്ലസ്ടു വിദ്യാർത്ഥിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കേറുകയായിരുന്നു. പൊലീസെത്തിയാണ് മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മരണകാരണം വ്യക്തമല്ല.

Continue Reading
പോലീസ് ട്രെയിനിയുടെ ആത്മഹത്യ; പോലീസുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഐജി
Kerala Kerala Mex Kerala mx Top News Uncategorized
0 min read
45

പോലീസ് ട്രെയിനിയുടെ ആത്മഹത്യ; പോലീസുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഐജി

September 22, 2025
0

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്ന ആനന്ദിൻ്റെ മരണത്തിൽ പോലീസുദ്യോഗസ്ഥരെ പിന്തുണച്ച് ഡിഐജി റിപ്പോർട്ട്. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥർക്ക് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ബറ്റാലിയൻ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആദ്യത്തെ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിന് ഉദ്യോഗസ്ഥർ ആവശ്യമായ ശുശ്രൂഷ നൽകിയിരുന്നു എന്നും, ഇതിൽ അവർക്ക് യാതൊരു പിഴവും പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഡിഐജിയുടെ കണ്ടെത്തൽ. പോലീസ് ക്യാമ്പില്‍ നിന്ന്

Continue Reading
പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച നടപടി നീട്ടി ഹൈക്കോടതി 
Kerala Kerala Mex Kerala mx Top News
0 min read
35

പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച നടപടി നീട്ടി ഹൈക്കോടതി 

September 22, 2025
0

തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നീട്ടി.ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. മുരിങ്ങൂറില്‍ സര്‍വീസ് റോഡ് തകര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദേശിച്ചിരുന്നത്. ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തവ് ഇന്ന് വരുമെന്നായിരുന്നു വിവരം. ഗതാഗതക്കുരുക്ക്

Continue Reading
വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
38

വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

September 22, 2025
0

ആലപ്പുഴ : വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ.എറണാകുളം എളമക്കര സ്വദേശിയായ സിജോ സേവ്യറാണ് അറസ്റ്റിലായത്. ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പലപ്പോഴായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ്

Continue Reading
പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്ന് എംഎ ബേബി
Kerala Kerala Mex Kerala mx politics Top News
0 min read
34

പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്ന് എംഎ ബേബി

September 22, 2025
0

ഡൽഹി:പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി സിപിഎം ജന സെക്രട്ടറി എംഎ ബേബി രംഗത്ത് . അത് വെള്ളാപ്പള്ളി നടേശ‍ന്‍റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്.പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എംഎ ബേബി പറഞ്ഞു. അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കാൻ ഉണ്ട്.വളരെ കാലികമായ ഇടപെടൽ ആണ് ദേവസ്വം ബോർഡ് നടത്തിയത്.ഹിന്ദു ദിനപത്രത്തിൽ അതേപ്പറ്റി താൻ എഴുതിയ കുറിപ്പിന്‍റെ പരിഭാഷ കുറെ തെറ്റോട്

Continue Reading
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
Crime Kerala Mex Kerala mx Top News
0 min read
34

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

September 22, 2025
0

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ.എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24) എരുമേലിയിൽ നിന്നാണ് കരമന പൊലീസ് പിടികൂടിയത് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങുകയായിരുന്നു ഇയാൾ. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെ വെച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും

Continue Reading
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx Top News
0 min read
34

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ

September 22, 2025
0

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.കോഴിക്കോട് ഫറോഖില്‍ മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച എഡിസൺ എന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാൾ. മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

Continue Reading
കെ.ജെ.ഷൈനിനെതിരായ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന
Kerala Kerala Mex Kerala mx politics Top News
0 min read
32

കെ.ജെ.ഷൈനിനെതിരായ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന

September 22, 2025
0

കോട്ടയം: സി.പി.എം വനിതാ നേതാവായ കെ.ജെ. ഷൈനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ, കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, പരിശോധനാസമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ

Continue Reading