ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; മിൽമ ഉത്പന്നങ്ങളുടെ വില ഇന്ന് മുതൽ കുറയും
Kerala Kerala Mex Kerala mx Top News Uncategorized
0 min read
36

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; മിൽമ ഉത്പന്നങ്ങളുടെ വില ഇന്ന് മുതൽ കുറയും

September 22, 2025
0

തിരുവനന്തപുരം: ജിഎസ്ടി ഇളവ് ലഭിച്ചതോടെ, മിൽമ ഉത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില ഇന്ന് മുതൽ കുറയും. ജിഎസ്ടി ഇളവിന്റെ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. നെയ്യ് വില ലിറ്ററിന് 45 രൂപ കുറഞ്ഞ് 675 രൂപയാകും. നിലവിൽ ഒരു ലിറ്റർ നെയ്യിന് 720 രൂപയായിരുന്നു വില. അര ലിറ്റർ നെയ്യിന് 25 രൂപ കുറഞ്ഞ് 345 രൂപയായി. 400 ഗ്രാം

Continue Reading
ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala Kerala Mex Kerala mx Top News
1 min read
27

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

September 22, 2025
0

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഈ ന്യൂനമർദ്ദത്തിന് പുറമെ, വ്യാഴാഴ്ചയോടെ ഈ മേഖലയിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ന്യൂനമർദ്ദനത്തിൻ്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രൂപപ്പെടുന്ന

Continue Reading
അവതാരകൻ രാജേഷ് കേശവിനെ തുടര്‍ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
29

അവതാരകൻ രാജേഷ് കേശവിനെ തുടര്‍ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി

September 22, 2025
0

കൊച്ചി : നടനും അവതാരകനുമായ രാജേഷ് കേശവിനെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഓഗസ്റ്റ് 24 ന് തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ ഡിസ്ചാര്‍ജ് ചെയ്ത വിവരം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ലേക് ഷോര്‍ ആശുപത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീഴുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയകായ അദ്ദേഹത്തെ ക്രിട്ടിക്കല്‍ കെയര്‍,

Continue Reading
കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം” അമേരിക്കൻ നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം” അമേരിക്കൻ നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി

September 22, 2025
0

വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ന്യൂജേഴ്സിയിൽ നിന്ന് നിക്ഷേപകരെ ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകിട്ട് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ന്യൂജേഴ്സി ഗവർണർ ഫിൽ മർഫിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായാണ് ന്യൂജഴ്സി ഗവർണർ ഫിൽ മർഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിലെത്തിയത് . കേരളത്തിന്റെയും ന്യൂജഴ്സിയുടെയും വികസന രംഗത്തെ

Continue Reading
അഞ്ചു കുടുംബങ്ങൾക്ക് കൂടി സ്വപ്നസാക്ഷാത്കാരം : കളമശ്ശേരിയിൽ സ്നേഹവീടുകൾ ഒരുങ്ങുന്നു  മന്ത്രി പി രാജീവ് വീടുകൾക്ക് തറക്കല്ലിട്ടു
Kerala Kerala Mex Kerala mx Top News
1 min read
27

അഞ്ചു കുടുംബങ്ങൾക്ക് കൂടി സ്വപ്നസാക്ഷാത്കാരം : കളമശ്ശേരിയിൽ സ്നേഹവീടുകൾ ഒരുങ്ങുന്നു മന്ത്രി പി രാജീവ് വീടുകൾക്ക് തറക്കല്ലിട്ടു

September 22, 2025
0

കളമശ്ശേരി മണ്ഡലത്തിലെ അഞ്ചു കുടുംബങ്ങൾക്കു കൂടി സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതി -സ്നേഹവീടിന്റെ ഭാഗമായാണ് അഞ്ച് വീടുകൾക്ക് കൂടി തറക്കല്ലിട്ടത്. കളമശ്ശേരി നഗരസഭ ശാന്തിഗിരി കാരക്കൽ വീട്ടിൽ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏലൂക്കര മാമ്പായിൽ വീട്ടിൽ ഹമീദ്, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ചെട്ടിക്കാട് ചേറ്റുവിതപ്പറമ്പിൽ ലീല, കുന്നുകര ഗ്രാമപഞ്ചായത്ത് കുത്തിയതോട് താനാട് വീട്ടിൽ

Continue Reading
കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായി : മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Top News
0 min read
29

കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായി : മന്ത്രി വീണാ ജോര്‍ജ്

September 22, 2025
0

കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ മാറ്റം പ്രകടമാണ്. പഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലേക്ക് പോകുന്ന നിരവധി ആളുകൾ ജില്ലയിലുണ്ട്. റെയില്‍വേ സേവനങ്ങള്‍ക്കായി തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. കോന്നി, റാന്നി, പത്തനംതിട്ട എന്നീ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍

Continue Reading
കേരളത്തിൽ സാംസ്‌കാരിക ടൂറിസം പോളിസി നടപ്പാക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്        ഔട്ട്ലുക്ക് ട്രാവലർ അവാർഡുകൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
24

കേരളത്തിൽ സാംസ്‌കാരിക ടൂറിസം പോളിസി നടപ്പാക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്   ഔട്ട്ലുക്ക് ട്രാവലർ അവാർഡുകൾ വിതരണം ചെയ്തു

September 22, 2025
0

രാജ്യത്ത് ആദ്യമായി കേരളം സാംസ്കാരിക ടൂറിസം പോളിസി നടപ്പാക്കുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ഔട്ട്‌ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025 അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരം ചില്ലുകൾക്കകത്ത് പൂട്ടിവെക്കേണ്ടതല്ല, അത് പങ്കുവെക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. ഓണക്കാലത്ത് ഓരോ തെരുവുകളും കലാകാരന്മാർക്ക് വേദികളായെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾ കേരളത്തെ ആസ്വദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവാർഡിന് അർഹരായ

Continue Reading
ഡൽഹി കലാപക്കേസ്: പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
1 min read
35

ഡൽഹി കലാപക്കേസ്: പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

September 22, 2025
0

ഡൽഹി : ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കം. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന പ്രതികളാണിവർ. ഇവരുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബർ 7-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ

Continue Reading
ഓപണ്‍ ഹാര്‍ഡ്‌വെയര്‍ വ്യാപനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും -മന്ത്രി വി ശിവന്‍കുട്ടി                            സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം വിദ്യാഭ്യാസ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
Education Kerala Kerala Mex Kerala mx Top News
1 min read
33

ഓപണ്‍ ഹാര്‍ഡ്‌വെയര്‍ വ്യാപനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും -മന്ത്രി വി ശിവന്‍കുട്ടി                          സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം വിദ്യാഭ്യാസ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

September 22, 2025
0

പൊതുവിദ്യാഭ്യാസ വകുപ്പ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപണ്‍ ഹാര്‍ഡ്‌വെയറുകള്‍ക്കും നല്‍കുമെന്നും നിലവില്‍ സ്‌കൂളുകളില്‍ വിന്യസിച്ച 29,000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുതലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അതിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓരോ വിദ്യാര്‍ഥിയും അധ്യാപകനും മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading
ആശുപത്രി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
29

ആശുപത്രി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

September 22, 2025
0

തിരുവനന്തപുരം: നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്. ശാസ്തമംഗലത്തെ എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. രണ്ട് ദിവസമായി അലിഷയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Continue Reading