റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം
Kerala Kerala Mex Kerala mx Top News
1 min read
33

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം

1 day ago
0

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല)മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷകള്‍ നല്‍കാം. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണണെന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0481- 2560371.

Continue Reading
ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, സർവേയർ കോഴ്സുകൾക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
7

ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, സർവേയർ കോഴ്സുകൾക്ക് അപേക്ഷിക്കാം

1 day ago
0

പള്ളിപ്പാട് ഗവ. ഐ.ടി.ഐയിൽഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, സർവേയർ എന്നീ ദ്വിവത്സര മെട്രിക് ട്രേഡുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു. https://itiadmissions.kerala.gov.in ,  https://det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 30. അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ ഐ.ടി.ഐയിൽ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി  ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം വേരിഫിക്കേഷൻ പൂർത്തിയാക്കണം.ഫോൺ:999524672,9037689420,04792406072.

Continue Reading
മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
34

മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

1 day ago
0

പായിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തോടനുബന്ധിച്ച് വരവേല്‍പ്പ് 2025 പരിപാടിയും നടന്നു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം വിനു ജോബ്, പ്രിന്‍സിപ്പല്‍ എം.എസ.് സുനില്‍, പി .ടി.എ. പ്രസിഡന്റ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
6

കായംകുളം ഗവ.ഐ.ടി.ഐ പ്രവേശനം: അപേക്ഷ  30 വരെ

1 day ago
0

കായംകുളം ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി.അംഗീകാരമുളള മെട്രിക് ട്രേഡുകളിലേയ്ക്ക്  ജൂൺ 30 വരെ അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ (രണ്ട് വർഷം),  കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വർഷം) എന്നിവയാണ് കോഴ്സുകൾ. പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.  പ്രായപരിധി ബാധകമല്ല.  അപേക്ഷ സമർപ്പിച്ചതിനുശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട്,  അസൽ രേഖകൾ എന്നിവയുമായി തൊട്ടടുത്തുളള ഗവ.ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. ഫോൺ: 0479 2442900. (പിആർ/എഎൽപി/1766)

Continue Reading
പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
6

പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

1 day ago
0

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന് ഫോട്ടോ കവറേജ് നടത്തുന്നതിന് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുവേണം. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നൽകണം.

Continue Reading
പുന്നപ്രയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം; കുഴൽ കിണർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
5

പുന്നപ്രയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം; കുഴൽ കിണർ ഉദ്ഘാടനം ചെയ്തു

1 day ago
0

പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവും ഉള്‍പ്പെടുന്ന കിഴക്കൻ ഭാഗങ്ങൾക്കും പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി. എച്ച് സലാം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക

Continue Reading
ദേശീയ അന്തർദേശീയ  കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ധനസഹായം
Kerala Kerala Mex Kerala mx Top News
1 min read
5

ദേശീയ അന്തർദേശീയ  കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ധനസഹായം

1 day ago
0

ആലപ്പുഴ ജില്ലാ പഞ്ചായത്ത്  2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ അന്തർദേശീയ തലത്തിൽ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകും.  ഈ പദ്ധതിയിലേയ്ക്ക്  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന അർഹരായവർക്ക് അപേക്ഷിക്കാം. ദേശീയ അന്തർദേശീയ തലത്തിലേക്ക് പ്രവേശനം ലഭിച്ചതിന്റെ രേഖയും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. വിശദവിവരങ്ങൾക്ക്  സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2252548

Continue Reading
എന്‍.സി.വി.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
6

എന്‍.സി.വി.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

1 day ago
0

വയലാര്‍ ഗവ. ഐ.ടി.ഐ യില്‍  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ് ടെക്‌നിഷ്യന്‍ എന്നീ എന്‍.സി.വി.റ്റി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ് ഔട്ട് ഒറിജിനല്‍ രേഖകള്‍ സഹിതം തൊട്ടടുത്ത ഗവ. ഐ.ടി.ഐ യില്‍ ജൂലൈ മൂന്നിനകം വെരിഫിക്കേഷനുവേണ്ടി ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വെബ്സൈറ്റ് :https://itiadmissions.kerala.gov.in https://det.kerala.gov.in ഫോണ്‍: 0478- 2813035, 9447244548

Continue Reading
ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
Kerala Kerala Mex Kerala mx Top News
0 min read
4

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

1 day ago
0

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്സിൽ താഴെ. താൽപര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 ന്  രാവിലെ 11

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
4

റാങ്ക് പട്ടിക റദ്ദാക്കി

1 day ago
0

ജില്ലയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട്  ( കാറ്റഗറി നമ്പർ. 498/2020) തസ്തികയിലേയ്ക്ക് 2022 മേയ് 25ന്  നിലവിൽ വന്ന 243/2022/ഡിഒഎ നമ്പർ റാങ്ക് പട്ടിക 2025 മേയ് 24ന്  മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റാങ്ക് പട്ടിക മേയ് 25 മുതൽ റദ്ദാക്കിയതായി കേരള പബ്ലിക്  സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Continue Reading