കായികമത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
31

കായികമത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

September 23, 2025
0

കാസർകോട്: സ്‌കൂൾ കായികമത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. മംഗൽപാടി ജി.ബി.എൽ.പി. സ്കൂളിലെ വിദ്യാർഥിയായ അസൻ റസ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മത്സരത്തിനിടെ കുഴഞ്ഞുവീണ അസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശിയായ ഇൽസാഫലിയുടെ മകനാണ് അസൻ. ഈ ദാരുണമായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടി എടുത്തു; പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
38

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടി എടുത്തു; പ്രതി പിടിയിൽ

September 23, 2025
0

കോട്ടയം:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി ജോൺ പ്രിൻസ് ഇടിക്കുളയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോജോ അസോസിയേട്സ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ഏറ്റുമാനൂർ സ്വദേശിയായ യുവതിയിൽ നിന്നു രണ്ട് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ ആണ് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പത്തനാപുരം, കോട്ടയം വെസ്റ്റ്

Continue Reading
റബർ തോട്ടത്തിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
42

റബർ തോട്ടത്തിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

September 23, 2025
0

കൊല്ലം: കൊല്ലം പുനലൂർ മുക്കടവിലെ ഒരു റബർ തോട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ, മലയോര ഹൈവേയിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂർ-പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനടുത്തുള്ള റബർ തോട്ടത്തിന്റെ

Continue Reading
ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നു: മോഹൻലാൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
30

ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നു: മോഹൻലാൽ

September 23, 2025
0

സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ കയ്യിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു.

Continue Reading
71-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
37

71-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു

September 23, 2025
0

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു. ഡൽഹി വിഞ്ജാൻ ഭവാനിലാണ് പുരസ്‌കാര വിതരണം നടന്നത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. നടൻ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി. സാങ്കേതിക

Continue Reading
അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്
Kerala Kerala Mex Kerala mx Top News
0 min read
144

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

September 23, 2025
0

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ,

Continue Reading
വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
137

വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു

September 23, 2025
0

വഴിയോര കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പുവരുത്താൻ കോഴിക്കോട് കോർപറേഷൻ ആവിഷ്കരിച്ച തിരിച്ചറിയൽ കാർഡ് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ 1,952 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്.  സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ 2,812 വഴിയോര കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇവർക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തി നേരിട്ട് ഫോട്ടോ എടുത്ത്

Continue Reading
ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 20-ഓളം ആഡംബര എസ്‌യുവി!
Auto Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
37

ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 20-ഓളം ആഡംബര എസ്‌യുവി!

September 23, 2025
0

കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. വാഹന ഡീലർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഈ മുഴുവൻ വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചു. പരിശോധനയുടെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം 20-ഓളം ആഡംബര എസ്‌യുവി വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഇതിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രം 11 വാഹനങ്ങളുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ

Continue Reading
സംസ്ഥാനത്ത് മഴ തുടരും; വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
29

സംസ്ഥാനത്ത് മഴ തുടരും; വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2025
0

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴം മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും

Continue Reading
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ ഉണ്ടാകും
Kerala Kerala Mex Kerala mx politics Top News
0 min read
35

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ ഉണ്ടാകും

September 23, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ നടത്തും. വോട്ടർ പട്ടിക ഒരു തവണ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇത്

Continue Reading