അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്, അത് വീണ്ടും മാനസികാഘാതം ഉണ്ടാക്കുമെന്ന് സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
0 min read
29

അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്, അത് വീണ്ടും മാനസികാഘാതം ഉണ്ടാക്കുമെന്ന് സുപ്രീം കോടതി

September 24, 2025
0

ഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചൽ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം

Continue Reading
അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
19

അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

September 24, 2025
0

അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബര്‍ 24 മുതല്‍ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24/09/2025: ആലപ്പുഴ, എറണാകുളം 25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 26/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,

Continue Reading
കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം
Kerala Kerala Mex Kerala mx Top News Uncategorized
0 min read
26

കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം

September 24, 2025
0

കുന്നംകുളം: കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കേച്ചേരി സ്വദേശി സുരേഷാണ് കാർ ഓടിച്ചിരുന്നത്. അതേസമയം ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെത്തി. സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു

Continue Reading
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ. സി.ജി ജയചന്ദ്രനെ നിയമിച്ചു
Kerala Kerala Mex Kerala mx Top News
0 min read
25

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ. സി.ജി ജയചന്ദ്രനെ നിയമിച്ചു

September 24, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ. സി.ജി ജയചന്ദ്രനെ നിയമിച്ചു. നിലവിൽ മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഇദ്ദേഹം. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെയാണ് ഈ മാറ്റം. മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാർ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡോ. ബി.എസ് സുനിൽ കുമാർ കത്ത് നൽകിയിരുന്നു. ചികിത്സാ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തിയ

Continue Reading
സംസ്ഥാന പദവി വേണം; ലഡാക്കിൽ തെരുവിൽ ഇറങ്ങി ജനം, പ്രതിഷേധം അക്രമാസക്തം
Kerala Kerala Mex Kerala mx National Top News
1 min read
32

സംസ്ഥാന പദവി വേണം; ലഡാക്കിൽ തെരുവിൽ ഇറങ്ങി ജനം, പ്രതിഷേധം അക്രമാസക്തം

September 24, 2025
0

ഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്.പ്രതിഷേധം അക്രമാസക്തമാകുകയും ജനം പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ലഡാക്കിൽ ഇത്തരമൊരു ഏറ്റുമുട്ടൽ ഇതാദ്യമാണ്. സമരക്കാരും സർക്കാരും വിഷയം ചർച്ച

Continue Reading
രാഹുൽ മാങ്കുട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പ്, രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും: സി കൃഷ്ണകുമാർ
Kerala Kerala Mex Kerala mx politics Top News
1 min read
30

രാഹുൽ മാങ്കുട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പ്, രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും: സി കൃഷ്ണകുമാർ

September 24, 2025
0

ആലപ്പുഴ: രാഹുൽ മാങ്കോട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും. കൂടാതെ, രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച്

Continue Reading
രാഹുൽ മാങ്കൂട്ടത്തിലനെതിരെ പ്രതിഷധം ശക് തമായി ബിജെപി 
Kerala Kerala Mex Kerala mx politics Top News
1 min read
30

രാഹുൽ മാങ്കൂട്ടത്തിലനെതിരെ പ്രതിഷധം ശക് തമായി ബിജെപി 

September 24, 2025
0

പാലക്കാട്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബി ജെ പി. റോഡ് ഉപരോധിച്ചാണ് ബി ജെ പി പ്രവർത്തകർ പ്രതിഷേധിക്കുന്നത്.  

Continue Reading
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
34

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

September 24, 2025
0

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. സ്കൂളില്‍ കൊണ്ടു പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ഹരിദാസന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതാണ് വഴിത്തിരിവായത്. പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ്

Continue Reading
ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
29

ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്

September 24, 2025
0

ഇടുക്കി: പരിശോധന.സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്.തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. ഭൂട്ടാന്‍ വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിലാണ് ഇന്‍ഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയിൽ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്‍റെ

Continue Reading
എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx politics Top News
1 min read
26

എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി നടേശൻ

September 24, 2025
0

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്‍റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും

Continue Reading