‘ബ്ലാക്ക് മാൻ’ നസീർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
0

‘ബ്ലാക്ക് മാൻ’ നസീർ പിടിയിൽ

August 4, 2025
0

കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി നസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴുവത്ത് കടവ് സ്വദേശിയായ വടശ്ശേരി വീട്ടിൽ അരുണരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. നസീർ കൊടുങ്ങല്ലൂർ ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലും, ഒരു അടിപിക്കേസിലും പ്രതിയാണ്. മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷ പൊളിച്ച് വിൽക്കുന്നതിനായി തമിഴ്നാട്ടിലേക്ക് കൊണ്ട് പോകവെ പാലക്കാട്

Continue Reading
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
Kerala Kerala Mex Kerala mx Top News
0 min read
3

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

August 4, 2025
0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200

Continue Reading
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ
Kerala Kerala Mex Kerala mx National Top News
1 min read
4

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ

August 4, 2025
0

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ. പശുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് സ്ഥാപിക്കാമെങ്കില്‍ ജീവനുള്ള പശുവിനെ അകത്തേക്ക് കയറ്റാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാര്‍ലമെന്റിനകത്തേക്ക് പ്രധാനമന്ത്രി പ്രവേശിക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന ചെങ്കോലില്‍ പശുവിന്റെ ചിത്രം ആലേഖനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അനുഗ്രഹം നേടാന്‍ ഉദ്ഘാടന ദിവസം പാര്‍ലമെന്റില്‍ പശുവിനെ കൂടി കൊണ്ടുപോകണമായിരുന്നു. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

Continue Reading
മോഷ്ടിച്ച ബൈക്കിൽ കറങ്ങവേ പിടി വീണു; കൊണ്ടോട്ടിയിൽ യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
4

മോഷ്ടിച്ച ബൈക്കിൽ കറങ്ങവേ പിടി വീണു; കൊണ്ടോട്ടിയിൽ യുവാക്കൾ അറസ്റ്റിൽ

August 4, 2025
0

മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കൾ അറസ്റ്റിൽ. അരീക്കോട് പത്തനാപുരം ചുള്ളിക്കൽ മുഹമ്മദ് നിഹാദ്, അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കൽ മുഹമ്മദ് ഷാമിൽ എന്നിരാണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊണ്ടോട്ടിയിൽ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളിൽ നിന്നുമാണ് ഇവർ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മുസ്‌ലിയാരങ്ങാടിയിൽ നിർത്തിയിട്ട സ്‌പ്ലെൻഡർ ബൈക്കും, ആലിൻചുവട് ഭാഗത്ത് നിർത്തിയിട്ട ഫാഷൻ

Continue Reading
വിദ്യാഭ്യാസ വികസനത്തില്‍ പുതിയ അധ്യായം കുറിച്ച് തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍     വര്‍ണ്ണക്കൂടാരവും ഒന്നാം നിലക്കെട്ടിടവും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
10

വിദ്യാഭ്യാസ വികസനത്തില്‍ പുതിയ അധ്യായം കുറിച്ച് തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വര്‍ണ്ണക്കൂടാരവും ഒന്നാം നിലക്കെട്ടിടവും ഉദ്ഘാടനം ചെയ്തു

August 4, 2025
0

പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച എല്‍.പി. വിഭാഗം ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു നിര്‍വഹിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്

Continue Reading
ആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി എം വി ഡി
Kerala Kerala Mex Kerala mx Top News
1 min read
11

ആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി എം വി ഡി

August 4, 2025
0

ആംബുലൻസുകളുടെ നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ നിരന്തരമായി ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ജില്ലാ ആശുപത്രി, മെഡിസിറ്റി ആശുപത്രികളുടെ പരിസരം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 21 ആംബുലൻസുകൾ പരിശോധിച്ചു. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഒരു ആംബുലൻസിനെതിരെ നടപടിയെടുത്തു. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കണ്ട ഡ്രൈവർമാരിൽ ചിലർ വാഹനം ഉപേക്ഷിച്ച് ഓടിയൊളിച്ചു. ഇത്തരത്തിൽ നാല് ആംബുലൻസുകൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ്

Continue Reading
സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ്; കര്‍ശന നടപടി- റോഡ് സുരക്ഷ യോഗം
Kerala Kerala Mex Kerala mx Top News
1 min read
9

സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ്; കര്‍ശന നടപടി- റോഡ് സുരക്ഷ യോഗം

August 4, 2025
0

ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം. നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം. ബസുകളിലെ വാതിലുകള്‍ വലിച്ചുകെട്ടിവെയ്ക്കുന്നത് അനുവദിക്കില്ല. കര്‍ശന പരിശോധന നടത്തി പിഴയും ഈടാക്കും. റോഡുകളില്‍ കാഴ്ചകള്‍ മറയ്ക്കുന്ന വിധത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു. അനധികൃതമായി സ്ഥാപിച്ച

Continue Reading
ന്യായവില ഉറപ്പാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍
Kerala Kerala Mex Kerala mx Top News
1 min read
10

ന്യായവില ഉറപ്പാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍

August 4, 2025
0

ഓണം കണക്കിലെടുത്ത് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ചിന്നക്കട താലൂക്ക് സപ്ലൈ ഓഫീസിന് സമീപമുള്ള സുഭിക്ഷ ഭക്ഷണശാല, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, താമരക്കുളത്തെ പീപിള്‍സ് ബസാര്‍ എന്നിവ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണ വില 349 രൂപയില്‍ നിന്നും വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വെളിച്ചെണ്ണ ഉത്പാദന-വിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും, കേരജം

Continue Reading
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ് – മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Top News
0 min read
11

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ് – മന്ത്രി കെ എന്‍ ബാലഗോപാല്‍

August 4, 2025
0

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നു. ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍

Continue Reading
വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍   ഉദ്ഘാടനം ചെയ്തു     ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx Top News
1 min read
11

വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍  ഉദ്ഘാടനം ചെയ്തു ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്

August 4, 2025
0

സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. തുമ്പമണ്ണിലെ വെല്‍നെസ് സെന്ററില്‍ 46 ഓളം സ്ത്രീകള്‍ രാവിലെയും വൈകിട്ടും വ്യായാമത്തിനെത്തുന്നു. ഈ മാതൃകയാണ് വല്ലനയും പിന്തുടരുന്നത്.

Continue Reading