‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന സമൂഹം വിദൂരമല്ല’ ;അമിത് ഷാ
Kerala Kerala Mex Kerala mx National Top News
1 min read
38

‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടി വരുന്ന സമൂഹം വിദൂരമല്ല’ ;അമിത് ഷാ

11 hours ago
0

ഡൽഹി: ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും അഭിമാനത്തോടെ മാതൃഭാഷയിൽ ലോകത്തെ നയിക്കാനുമുള്ള സമയമായെന്ന് അമിത് ഷാ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഷുതോഷ് അഗ്നി ഹോത്രിയുടെ ‘ മേം ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്നും അങ്ങനെയുള്ളവർക്കു മാത്രമേ മാറ്റം സാധ്യമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം

Continue Reading
”ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകൾ”;രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
34

”ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകൾ”;രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

11 hours ago
0

ഡൽഹി: 55ാം ജന്മദിനത്തിൽ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. ”ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും നേരുന്നു”-എന്നാണ് മോദി എക്സിൽ കുറിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുൾപ്പെടെ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. രക്തബന്ധമില്ലെങ്കിലും ആശയത്തിലൂടെയും ചിന്തകളിലൂടെയും സഹോദരനായി മാറിയ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ എന്നാണ് സ്റ്റാലിൻ എക്സിൽ കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍

Continue Reading
ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത്; വി. മുരളീധരൻ
Kerala Kerala Mex Kerala mx Top News
0 min read
30

ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത്; വി. മുരളീധരൻ

11 hours ago
0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. മണ്ഡലത്തില്‍ ചെയ്ത വികസനത്തെക്കുറിച്ച് ഇൻഡ്യ സഖ്യക്കാർക്ക് വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർ.എസ്.എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ആർ.എസ്.എസ് എന്തെന്ന് ജനങ്ങൾക്ക് അറിയാം. സി.പി.എമ്മുമായി ഒരു ബാന്ധവവും ആർ.എസ്.എസിനുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർ.എസ്.എസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് സി.പി.എമ്മുമായുള്ള സഹകരണമല്ല. വാടിക്കൽ രാമകൃഷ്ണൻ മുതൽ രൺജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സിപിഎമ്മുകാരെന്നും വി.മുരളീധരൻ

Continue Reading
എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
45

എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

11 hours ago
0

തിരുവനന്തപുരം: എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. എസ്.എസ്.എൽ.സി സേ പരീക്ഷഫലം sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ടി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading
‘ഇന്ത്യ ഏതെങ്കിലും ഒരു ചിഹ്നത്തിനോ രൂപത്തിനോ പ്രതിച്ഛായയ്‌ക്കോ ചുറ്റും നിർമ്മിച്ച ഏകശിലാരൂപമല്ല’;മന്ത്രി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
28

‘ഇന്ത്യ ഏതെങ്കിലും ഒരു ചിഹ്നത്തിനോ രൂപത്തിനോ പ്രതിച്ഛായയ്‌ക്കോ ചുറ്റും നിർമ്മിച്ച ഏകശിലാരൂപമല്ല’;മന്ത്രി ശിവൻകുട്ടി

11 hours ago
0

ഭരണഘടനയിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ദേശീയതയെന്ന് ഗവർണർ മനസിലാക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്ത്യൻ ദേശീയത ഒരു ഏക സാംസ്കാരിക പ്രതിച്ഛായയിലല്ല, മറിച്ച് നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമായ ദർശനത്തിലാണ് സ്ഥാപിതമായതെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഘപരിവാറിന്റെ ഭാരതാംബ സങ്കല്പം ഇന്ത്യ എന്ന രാജ്യത്തിന്റെ അതിർത്തികളെ അംഗീകരിക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. ഇന്ത്യ ഏതെങ്കിലും ഒരു ചിഹ്നത്തിനോ രൂപത്തിനോ പ്രതിച്ഛായയ്‌ക്കോ ചുറ്റും നിർമ്മിച്ച ഏകശിലാരൂപമല്ല.

Continue Reading
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാരോട് സുരക്ഷിതയിടത്തേക്ക്  മാറണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Top News World
1 min read
30

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാരോട് സുരക്ഷിതയിടത്തേക്ക് മാറണമെന്ന് നിർദേശം

11 hours ago
0

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാരോട് സുരക്ഷതയിടത്തേക്ക് മാറാനാവശ്യപ്പെട്ട് യുഎസ്. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി പറയുന്നു. ” ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എല്ലാ യുഎസ് സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടത്തേക്ക് മാറണം. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നതിനാവശ്യമായ കാര്യങ്ങള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അപ്ഡേറ്റുകള്‍

Continue Reading
തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
28

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

12 hours ago
0

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു വഴി പോകാൻ തുടങ്ങുമ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിയുണ്ടായിരുന്നത്. ഇയാളിൽ നിന്ന് ഗോൾഡൻ ഷാംപെയിനും പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സിൽവസ്റ്റർ. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറി.

Continue Reading
രാജ്ഭവനിലെ ചടങ്ങിൽ ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
29

രാജ്ഭവനിലെ ചടങ്ങിൽ ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി

12 hours ago
0

തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുപോലെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ

Continue Reading
2030ലെ ‘വേൾഡ് എക്സ്പോ’ക്ക് റിയാദ് വേദിയാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

2030ലെ ‘വേൾഡ് എക്സ്പോ’ക്ക് റിയാദ് വേദിയാകും

12 hours ago
0

2030ലെ ‘വേൾഡ് എക്സ്പോ’ റിയാദിൽ നടത്തുന്നതിനുള്ള അന്തിമ അംഗീകാരം ലഭിച്ചു. ഫ്രാൻസിലെ പാരീസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ (ബിഐഇ) ജനറൽ അസംബ്ലിയിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യയുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കി. വേൾഡ് എക്സ്പോയുടെ ഔദ്യോഗിക പതാക സൗദി പ്രതിനിധി സംഘത്തിന് കൈമാറി. അന്താരാഷ്ട്ര എക്സ്പോകളുടെ ചരിത്രത്തിൽ റെക്കോർഡ് സമയത്ത് പൂർണ രജിസ്ട്രേഷൻ ഫയൽ വിജയകരമായി പൂർത്തിയാക്കി സമർപ്പിക്കുന്ന ആദ്യത്തെ നഗരമാണ് റിയാദ്. ഇത്തരത്തിലുള്ള ഫയലുകൾക്കുള്ള

Continue Reading
മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു

12 hours ago
0

മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഗൾഫ്

Continue Reading