Home » Blog » Kerala » കൊച്ചിയിൽ നടന്ന ജർമ്മൻ നഴ്‌സിംഗ് കരിയർ മേളയിൽ ബോർഡർപ്ലസ് എഐ പവേഡ് നഴ്‌സ് കമ്പാനിയൻ അവതരിപ്പിച്ചു
IMG-20260121-WA0047

കൊച്ചി, ജനുവരി 21, 2026: ആഗോള തലത്തിൽ തൊഴിലവസരം തേടുന്ന, ജർമനിയിൽ പോകുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എഐ പവേഡ് നഴ്സ് കമ്പാനിയൻ ആരംഭിച്ചിരിക്കുകയാണ് അന്താരാഷ്ട്ര കരിയർ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോർഡർപ്ലസ്. കൊച്ചിയിൽ നടന്ന ജർമൻ നഴ്സിംഗ് കരിയർ ഫെയറിലാണ് എഐ അധിഷ്ഠിത നഴ്‌സ് കമ്പാനിയൻ ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ പ്രഖ്യാപനം, കേരളത്തിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ജർമനിയിൽ ഉൾപ്പെടെയുള്ള ആഗോള നഴ്‌സിംഗ് കരിയറുകളെ കുറിച്ച് വ്യക്തവും വ്യക്തിഗതവും വിശ്വസനീയവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കും.

ഭാഷാപഠനത്തിന് മുൻതൂക്കം നൽകുന്ന പഠനോപകരണമെന്ന നിലയിൽ രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത നഴ്സ് കമ്പാനിയൻ, ഇമേഴ്‌സീവ് പരിശീലനത്തിലൂടെ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ജർമൻ ഭാഷാ പ്രാവീണ്യം നേടാനുള്ള അവസരമൊരുക്കും. ജർമൻ ആരോഗ്യ മേഖലയിലും ദൈനംദിന ജീവിതത്തിലും ഉപകരിക്കുന്ന, 350 മണിക്കൂറിലധികം നീളുന്ന സിമുലേറ്റഡ്, യഥാർത്ഥ ജീവിതാനുഭവങ്ങൾ ഇതിലൂടെ നഴ്‌സുമാർക്ക് ലഭിക്കും. ജർമനിയിലേക്ക് യാത്ര ചെയ്യുന്നതിനു മുൻപ്, ‘ജർമനിയിൽ ജീവിക്കുന്ന’ അനുഭവമാണ് ഇതിലൂടെ ലഭിക്കുക.

വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്മെന്റിനായി ബോർഡർപ്ലസ് ഒരുക്കുന്ന സമഗ്ര പ്ലാറ്റ്‌ഫോമിന്റെ ഭാഗമായാണ് ഈ എഐ നഴ്‌സ് കമ്പാനിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ എഐ നഴ്‌സ് കമ്പാനിയൻ ബോർഡർപ്ലസ് ഫിനിഷിംഗ് സ്കൂളിൽ ചേർന്നിരിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ലഭ്യമാകുക. കൃത്യമായ മാർഗനിർദേശ പ്രകാരമുളള ഭാഷാപഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാർ, ഭാഷാവിദഗ്ധർ, ജർമൻ ആരോഗ്യമേഖലയിലെ വിദഗ്ധർ എന്നിങ്ങനെ 150 ൽ അധികം പേരാണ് ജർമൻ നഴ്‌സിംഗ് കരിയർ ഫെയറിൽ പങ്കെടുത്തത്. ആഗോളതലത്തിലള്ള അവസരങ്ങളോടുള്ള താൽപര്യം, സുതാര്യവും വിശ്വസനീയവുമായ വിവരങ്ങളുടെ ആവശ്യകത എന്നിവയുടെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമായത്.

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും റേഡിയോ അവതാരകനുമായ ജോസഫ് അന്നംകുട്ടി ജോസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. താൽക്കാലിക നേട്ടങ്ങൾക്കപ്പുറം വ്യക്തവും സമഗ്രമായ തയ്യാറെടുപ്പ്, ദീർഘകാല പ്രൊഫഷണൽ വളർച്ച എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് മേഖലയിലെ വിജയകരമായ കരിയർ എന്നതിനെ നിർണയിക്കുന്നത് കേവലം ആഗ്രഹം മാത്രമല്ലെന്നും സ്ഥിരമായ പരിശ്രമവും സമർപ്പണവും സ്വന്തം കംഫർട്ട് സോണിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള ധൈര്യവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള കരിയറുകളെയും ദീർഘകാല പ്രൊഫഷണൽ വളർച്ചയെയും കുറിച്ച് നഴ്‌സുമാർ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കേണ്ടതിന്‍റെ ആവശ്യകത, അവർക്ക് സുതാര്യമായ വിവരങ്ങൾ ലഭിക്കേണ്ടതിന്‍റെ പ്രാധാന്യം, കൃത്യനിഷ്ഠയുള്ള തയ്യാറെടുപ്പ്, ഭാഷാ നൈപുണ്യത്തിന്‍റെ ആവശ്യകത എന്നിവയുടെ പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുന്നതായിരുന്നു ജർമൻ നഴ്‌സിംഗ് കരിയർ ഫെയറിൽ നടന്ന ചർച്ചകൾ.