കോട്ടയം : കേരളത്തിലെ കത്തോലിക്കാ സഭയെയും സഭാ പിതാക്കന്മാരെയും സഭയുടെ സ്ഥാപനങ്ങളെയും എതിർക്കുന്നത് ബിജെപിയുടെ നിലപാട് അല്ല എന്നിരിക്കെ ബിജെപിയുടെ വൈസ് പ്രസിഡണ്ടായ അഡ്വ. ഷോൺ ജോർജ് അദ്ദേഹത്തിന്റെ പിതാവ് പിസി ജോർജ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ മണിക്കൂറുകൾക്കകം സഭയെയും സഭയെ നയിക്കുന്ന പിതാക്കന്മാരെയും സഭയുടെ മുഖപത്രം ആയ ദീപിക ദിനപത്രത്തെയും പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഷോൺ ജോർജും പിസി ജോർജും ഒരു പൊതുപ്രവർത്തകരായി പ്രവർത്തിക്കാൻ ഒരു മാതൃകയും ഇല്ലാതെ സമൂഹത്തിൽ സ്വയം അവഹേളിക്കപ്പെടുന്നു.ഷോൺ ജോർജും പിസി ജോർജ്ജും പൊതുപ്രവർത്തകർക്ക് അപമാനമാണ്. ഇവർ രണ്ടുപേരും പൊതുപ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കുന്നതാണ് നല്ലത് എന്ന് ബിജെപി നേതാവ് ഡോ ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ പറഞ്ഞു. എഫ്സിആർഎ വിഷയവുമായി ബന്ധപ്പെട്ട പിസി ജോർജ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ പോലും സഭയെയും സഭാ പിതാക്കന്മാരെയും പരസ്യമായി ചാനലിൽ കൂടെ അവഹേളിച്ചു ബിജെപിക്കും നേതാക്കൾക്കും പ്രവർത്തകർക്കും അപമാനം ഉണ്ടാക്കി. പിസി ജോർജിന്റെ ഈ പരസ്യ അവഹേളനം സഭാ പിതാക്കന്മാർക്കും ബിജെപിക്കും ഇടക്ക് വലിയ ഒരു വിള്ളൽ സൃഷ്ടിച്ചു ഈ ഇലക്ഷൻ സമയത്ത്. ബിജെപിയുടെ നയം ഒരിക്കലും ഇതായിരുന്നില്ല. ന്യൂനപക്ഷത്തോടും പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും പ്രവർത്തിച്ച കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് പിസി ജോർജിന്റെ സഭയ്ക്കെതിരെയുള്ള ഈ പരസ്യ അവഹേളനം വളരെയധികം ഞെട്ടൽ ഉണ്ടാക്കി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ പോലും അതിശയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഭാ പിതാക്കന്മാരോട് വളരെ സ്നേഹത്തോടും കരുതലോടും മാത്രമാണ് പ്രവർത്തിക്കാറുള്ളത്. പ്രത്യേകിച്ച് കേരളത്തിലെ ബിജെപി നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും സഭയോടും സഭാ നേതൃത്വത്തോട് വളരെ സ്നേഹവും ബഹുമാനവും കാണിച്ചിരുന്നു. അങ്ങനെയുള്ള അവസരത്തിലാണ് പിസി ജോർജ് സഭയെയും പിതാക്കന്മാരും പരസ്യമായിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലയളവിൽ എഫ് സി ആർ എ യുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ചത്. ഈ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ സഭാ വിശ്വാസികളായ മക്കൾ ബിജെപി നേതാക്കൾക്ക് കൊടുക്കുവാൻ ഇരുന്ന വോട്ടുകൾ പോലും മാറ്റി ചെയ്യുന്നതായി ചിന്തിക്കുന്നു എന്ന് കേരളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാലും ഇന്ന് പിസി ജോർജ് മകൻ ഷോൺ ജോർജ് മാധ്യമങ്ങൾ കൂടെ രാവിലെ മുതൽ സഭയെയും സഭാ പിതാക്കന്മാരെയും അതുപോലെ സഭയുടെ മുഖപത്രമായ ദീപിക ദിനപത്രത്തെയും വളരെ മോശവും മ്ലേച്ചവുമായാണ് ആക്ഷേപം ഉന്നയിച്ചത്. ഇങ്ങനെ സഭയെയും സഭയുടെ സ്ഥാപനങ്ങളെയും മ്ലേച്ഛമായി ആക്ഷേപം ഉന്നയിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തിരിക്കുന്നത് എന്ന് Dr ലക്സൺ ചോദിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഇവരെ രണ്ടുപേരെയും അതുപോലെ സഭയെ കടന്നാക്രമിക്കുന്ന ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറഞ്ഞപക്ഷം ഇവർ സഭക്കെതിരെ അപമാനിക്കുന്ന രീതിയിൽ ഇനി ഒരിക്കലും സംസാരിക്കരുത് എന്ന് താക്കീത് നൽകണമെന്നും Dr ലക്സൺ ഫ്രാൻസിസ് പറഞ്ഞു. ക്രൈസ്തവ സഭാ വിശ്വാസികൾ ബിജെപിയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പിസി ജോർജും മകൻ ഷോൺ ജോർജും നടത്തുന്ന ഈ ആക്ഷേപം ബിജെപിയിൽ പ്രവർത്തിക്കുന്ന പല ക്രൈസ്തവ വിശ്വാസികൾക്കും അതുപോലെ അക്രൈസ്തവരായ നേതാക്കൾക്കും വളരെയധികം വേദനയും അപമാനവും ആണ് ഉണ്ടാക്കുന്നത്. ഇത് മനസ്സിലാക്കുവാൻ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ശ്രമിക്കണമെന്നും Dr ലക്സൺ ഫ്രാൻസിസ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ മണിക്കൂറുകൾക്കകം സഭയുടെ തലയിൽ കയറുമ്പോൾ “അങ്ങാടിയിൽ തോറ്റതിന് അമ്മയോട് “എന്ന നിലപാടുള്ള രീതിയിലാണ് പിസി ജോർജ് മകനും ഷോൺ ജോർജ്ജും പൊതു സമൂഹത്തിൽ കാണിക്കുന്നത് എന്ന് ലക്സൺ പറഞ്ഞു. ഇങ്ങനെയുള്ള ഇവരുടെ നിലപാടുകൾ ഒരിക്കലും ബിജെപിക്ക് യോജിച്ചതല്ലെന്നും ഇവർ ഒരു പൊതുപ്രവർത്തകരായി ബി ജെ പി യിൽ പ്രവർത്തിക്കാൻ ഒരു യോഗ്യതയും കാണിക്കുന്നില്ല എന്നും ലക്സൺ ആവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കേരളത്തിൽ ഇത്തവണ 10 മുതൽ 15 സീറ്റ് വരെ നേടാൻ ആകും എന്ന് ലക്സൺ മുൻപ് പറഞ്ഞിരുന്നു . ഇങ്ങനെയുള്ള ഈ അവസരത്തിൽ സഭയും സഭാ നേതൃത്വത്തെയും പിസി ജോർജ് അവഹേളിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ലക്സൺ പറഞ്ഞു. കേരളത്തിലെ 140 നിയോജക മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹവും ഭാരതീയ ജനതാ പാർട്ടിക്ക് വോട്ട് നൽകിയിട്ടുണ്ട് എന്നും ലക്സൺ പറഞ്ഞു. എന്നാൽ പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും ഈ അവഹേളന പ്രസ്താവന ഒരു ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ലക്സൺ പറഞ്ഞു. ക്രൈസ്തവർ കേരളത്തിൽ ബിജെപിക്ക് വോട്ട് നൽകിയിട്ടില്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇവർ രണ്ടു പേരും നടത്തുന്നത് എന്നും പറഞ്ഞു. ഇന്ന് രാവിലെ ഇവർ നടത്തിയ പ്രസ്താവന കണ്ട എല്ലാവർക്കും ഇത് മനസ്സിലാകുന്ന കാര്യമാണെന്നും ഇവരുടെ ഗൂഢലക്ഷ്യം വളരെ വ്യക്തമാണെന്നും ഇതിൽനിന്ന് മനസ്സിലാക്കാം. ക്രൈസ്തവരെയും ബിജെപിയെയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ഗൂഢനീക്കം ആണ് ഇവർ നടത്തുന്നതെന്നും ലക്സൺ പറഞ്ഞു.
