Home » Blog » Kerala » അനുപ് കുമാര്‍ സാഹ കൊട്ടക് മഹീന്ദ്ര ബാങ്ക് ഡയറക്ടര്‍
IMG-20260112-WA0057

കൊച്ചി: കൊട്ടക് മഹീന്ദ്ര ബാങ്ക് അനുപ് കുമാര്‍ സാഹയെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിച്ചു. ആവശ്യമായ റെഗുലേറ്ററി അനുമതികള്‍ ലഭിച്ച ശേഷം അദ്ദേഹം ചുമതലയേല്‍ക്കും. ജനുവരി 12 മുതല്‍ അദ്ദേഹം സീനിയര്‍ മാനേജ്‌മെന്റ് ടീമിന്റെ ഭാഗമാണ്.

ബജാജ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന അനുപ്, ഡിജിറ്റല്‍ മാറ്റങ്ങളും ഉപഭോക്തൃകേന്ദ്രിത തന്ത്രങ്ങളും വഴി സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ചു. അനുപ് 14 വര്‍ഷം ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന നേതൃത്വ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഉപഭോക്തൃ, റീട്ടെയില്‍ ബാങ്കിംഗ്, ഡാറ്റാ അനലിറ്റിക്‌സ്, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ ആഴത്തിലുള്ള വൈദഗ്ധ്യമുണ്ട്.
കൊട്ടക്കില്‍ അദ്ദേഹം കണ്‍സ്യൂമര്‍ ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് മേഖലകള്‍ക്ക് നേതൃത്വം നല്‍കും.
ഈ നിയമനം ബാങ്കിന്റെ ഡിജിറ്റല്‍ നവീകരണത്തിനും ഉപഭോക്തൃബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് ബാങ്ക് നേതൃത്വം അറിയിച്ചു.
കൊട്ടക്കിന്റെ ബോര്‍ഡിലേക്ക് അനുപിനെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സാമ്പത്തിക മേഖലയില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുമ്പോള്‍, ബിസിനസുകള്‍ സ്‌കെയിലിംഗ് ചെയ്യുന്നതിലും ഡിജിറ്റല്‍ പരിവര്‍ത്തനം നയിക്കുന്നതിലും ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം ചെലുത്തിയ നേതൃത്വം വിലമതിക്കാനാവാത്തതായിരിക്കുമെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സി.എസ്. രാജന്‍ പറഞ്ഞു.