കൊച്ചി: ഐഐടി ബോംബെ, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എഐ) മേഖലയില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. ടെക്‌നോക്രാഫ്റ്റ് സെന്റര്‍ ഫോര്‍ അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍, എഡ്‌ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി സഹകരിച്ചാണ് ഈ അഞ്ച് മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നത്. 2026ല്‍ ആരംഭിക്കുന്ന കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഐഐടി ബോംബെ അധ്യാപകര്‍ തയ്യാറാക്കിയ പാഠ്യപദ്ധതി, ജെന്‍ എഐ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്യാനും വിന്യസിക്കാനും ആവശ്യമായ പ്രായോഗിക കഴിവുകള്‍ നല്‍കുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഐടി ബോംബെയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, ഡാറ്റ സയന്റിസ്റ്റുകള്‍, ടെക്‌നോളജി പ്രൊഫഷണലുകള്‍, സ്റ്റെം ബിരുദധാരികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഈ കോഴ്‌സ് ലക്ഷ്യമിടുന്നത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടിയവര്‍ക്ക് ഈ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക വേേു:െ//യശ.േഹ്യ/45ഃ9ടെത
