Home » Blog » Kerala » കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സംഭവിക്കുന്നത് ? ഒഴിപ്പിക്കൽ നടപടി വൈകുന്നു
IMG-20260112-WA0041

-ഹരികൃഷ്ണൻ. ആർ

തിരക്കൊഴിയാത്ത തൃപ്പുണ്ണിത്തറ – വൈറ്റില റോഡ് . മെട്രോയിലിരുന്ന് നോക്കിയാൽ ഒറ്റ നോട്ടത്തിൽ ആ ഇരട്ട ഫ്ളാറ്റുകൾ ശ്രദ്ധയിൽപ്പെടും .

പേട്ട മെട്രോ സ്‌റ്റേഷനിൽ നിന്ന് ഏകദേശം ഒന്നേ മുക്കാൽ കിലോമീറ്റർ ദൂരമുണ്ട് വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻ്റിലെ ചന്ദേർ കുഞ്ജ് ആർമി ഫ്ളാറ്റിലേക്ക് .

പ്രധാന റോഡിൽ നിന്ന് നടന്ന് കായലിന് കുറുകെ പണിതിരിക്കുന്ന പാലവും കടന്ന് വേണം ഐലൻ്റിലെത്താൻ .

വർഷങ്ങൾക്ക് മുമ്പ് ചതുപ്പ് നിലമായിരുന്ന പ്രദേശത്ത് നിർമ്മാണം കഴിഞ്ഞതും , പുരോഗമിക്കുന്നതുമായ നിരവധി കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നത് കാണാം .

ഐലൻ്റിലേക്ക് കയറുന്നതിന് മുമ്പായി തന്നെ പ്രധാന കവാടത്തിൽ സിൽവർ സാൻറ് ഐലൻ്റെന്നും , ആസാദി സ്കൂൾ ഓഫ് ആർക്കി ടെക്ചർ ഐലൻ്റെന്നും എഴുതിയിട്ടുണ്ട് .

കായൽ നിലത്തിന് കുറുകെയാണ് രണ്ട് വലിയ വണ്ടികൾക്ക് ഒരേ സമയം പോകാൻ കഴിയുന്ന തരത്തിൽ റോഡ് പണി കഴിപ്പിച്ചിരിക്കുന്നത് .

ഇവിടെയാണ് ചന്ദേർ കുഞ് ജ് ഫ്ളാറ്റ് സമുച്ചയം .

അടുത്തടുത്തായി മൂന്ന് ഫ്ളാറ്റുകൾ .

എ , ബി , സി എന്നീ മൂന്ന് ഫ്ളാറ്റുകളിലായി 264 അപ്പാർട്ട്മെൻറുകൾ . നിർമ്മാണത്തിൽ തന്നെ ബലക്ഷയം സംഭവിച്ചിട്ട് ചന്ദേർ കുഞ്ജ് ഫ്ളാറ്റ് പൊളിച്ച് നീക്കാനുള്ള നടപടി യുടെ ആദ്യ പടിയായി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചിട്ട് ദിവസങ്ങളായതേയുള്ളൂ .

വെള്ളയും കാപ്പിയും കലർന്ന പെയിൻറടിച്ച അപ്പാർട്ട്മെൻറുകൾ ആകാശം മുട്ടി നിൽക്കുന്നതായി കാണാം .

അപകട ഭീഷണിയുള്ള ഈ ഫ്ളാറ്റിലാണ് ഏകദേശം ഏഴ് വർഷത്തോളം 203 കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്നത് .

ബി. സി ബ്ലോക്കുകൾ മുഴുവനായി അsഞ്ഞ് കിടക്കുന്നു .

ഫ്ളാറ്റ് സമുച്ചയത്തിന് തൊട്ടടുത്ത് കൂടി മെട്രോ പോകുന്ന ശബ്ദം പ്രതിധ്വനിക്കുന്നത് കാണാം .

സി , ബ്ലോക്കിൽ ടൈലുകൾ ഇളകി കിടക്കുന്നത് കാണാം .

അകത്തേക്ക് കണ്ണോടിച്ചാൽ മുഴുവൻ വിള്ളലുകളാണ് .

അതെ ഈ ഫ്ളാറ്റുകൾ ഇന്ന് നിലം പതിക്കാറായ നിലയിലാണ് .

ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടില്ല എന്നും , അപകട ഭീഷണി നേരിടുന്ന ഫ്ളാറ്റിൽ ജീവൻ പണയപ്പെടുത്തിയാണ് ഓരോ നിമിഷവും പിന്നിടുന്നതെന്നും ഫ്ളാറ്റിലെ താമസക്കാർ പറയുന്നു .

കൈപറ്റിയ തുക തിരികെ നൽകാത്തതും ഫ്ളാറ്റിലെ താമസക്കാരെ അലട്ടുന്നുണ്ട് .

മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും സംഭവ സ്ഥലത്ത് എത്തി റിപ്പോർട്ട് ഇതുവരെ തയ്യാറാകാത്തതും അധികൃതർ നൽകുന്ന ഭയം നില നിൽക്കുന്നതു കൊണ്ടെന്നാണെന്ന് ഇവർ തുറന്ന് പറയുന്നു .

ഈ അവസ്ഥ തുടരുകയാണെങ്കിൽ ഫ്ളാറ്റ് ഉടമകൾ ഉടൻ ഫ്ളാറ്റുകൾ ഉപേക്ഷിച്ച് ഉപരോധത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഫ്ളാറ്റ് ഓണേഴ്‌സ് അസോസിയേഷൻ മെമ്പർ അലോഷ്യസ് സെബാസ്ത്യൻ ചോദിക്കുന്നു .

വിദേശത്ത് നിന്ന് സ്വരൂപിച്ച പണം മുടക്കി വാങ്ങിയ ഫ്ളാറ്റുകൾ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയവും ഫ്ളാറ്റ് ഉടമകളെ വേട്ടയാടുന്നുണ്ട് .