Home » Blog » Kerala » നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
child-death-680x450

നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അണ്ടൂർകോണം എ.എസ് മൻസിലിൽ അൻഷാദ് (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അണ്ടൂർകോണം എൽ.പി.എസിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡരികിലെ ഓടയിലേക്ക് വീഴുകയുമായിരുന്നു. അൻഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തു.