Your Image Description Your Image Description

തൃശ്ശൂർ: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ, വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്താനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച തൃശ്ശൂർ ജില്ലയിൽ നടക്കുന്ന പരിപാടികളിൽ കേന്ദ്ര രാസവസ്തു, രാസവളം, പുതു-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പങ്കെടുക്കും.

രാവിലെ 10.30 ന് മറ്റത്തൂർ പഞ്ചായത്തിലും ഉച്ചക്ക് 2.30 ന് നെൻമണിക്കര പഞ്ചായത്തിലും നടക്കുന്ന പരിപാടികളിലാണ് കേന്ദ്ര സഹമന്ത്രി പങ്കെടുക്കുക.

തൃശ്ശൂർ ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ഇന്ന് കൊടകര ഗ്രാമ പഞ്ചായത്തിലെത്തി. കൊടകര സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ പ്രജിത്ത് ടി.വി നിർവഹിച്ചു.

വിവിധ കേന്ദ്ര പദ്ധതികളിൽ അംഗമായി വിജയകരമായ സംരംഭങ്ങൾ നടത്തുന്ന ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു

ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ,  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജിനി സന്തോഷ്‌, കെ.വി ബാബു, തൃശൂർ കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ, കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ , എഫ്.എ.സി.ടി പ്രതിനിധി മഞ്ജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *