Your Image Description Your Image Description

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണം വരും.

രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും. അൽ അസായൽ റോഡും 4ന് അടയ്ക്കും. ഹത്ത, ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഫെസ്റ്റിവൽ സിറ്റി ഉൾപ്പെടെ 32 പ്രധാന കേന്ദ്രങ്ങളാണ് പുതുവൽസരാഘോഷത്തിനായി ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *