Home » Blog » Kerala » പ്രസവിച്ച യുവതിയുടെ വയറ്റിൽ തുണി; ചികിത്സാ പിഴവിൽ കോൺഗ്രസ് പ്രതിഷേധം
VAYANAD-680x450

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. യുവതിയുടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ച സംഭവത്തിൽ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തിന്റെ ചുരുക്കം

മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21-കാരി ഒക്ടോബർ 20-നാണ് മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. സുഖപ്രസവത്തിന് ശേഷം 25-ന് യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ, വീട്ടിലെത്തിയ ഉടൻ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ, ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് വേദനയ്ക്ക് കാരണമെന്നു പറഞ്ഞ് ഡോക്ടർമാർ യുവതിയെ മടക്കി അയക്കുകയായിരുന്നു.

പിന്നീട് വേദന സഹിക്കവയ്യാതെ രണ്ടാമതും ആശുപത്രിയിൽ എത്തിയെങ്കിലും വിശദമായ പരിശോധന നടത്താൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ ഡിസംബർ 29-നാണ് യുവതിയുടെ ശരീരത്തിനുള്ളിൽ നിന്ന് തുണിക്കഷണം പുറത്തുവന്നത്. മാസങ്ങളോളം അസഹ്യമായ വേദനയും ദുർഗന്ധവും സഹിച്ച് നരകയാതന അനുഭവിച്ചെന്ന് യുവതി പറഞ്ഞു