Home » Blog » Kerala » എഐ ജീവിതത്തിന്റെ പുതിയ കൂട്ടാളിയുമായി സാംസങ്; കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നയരേഖ പ്രഖ്യാപിച്ചു
IMG-20260105-WA0037

കൊച്ചി: നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഉപകരങ്ങളിലെ ആര്‍ടിഫിഷ്യല്‍ സാങ്കേതിക വിദ്യാ സാധ്യതകളെ തുറന്നിടുകയാണ് സാംസങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2026. സാംസങ് ഇലക്ട്രോണിക്‌സ് എഐ ജീവിതത്തില്‍ നിങ്ങളുടെ കൂട്ടായി എന്ന ക്യാമ്പയിന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉല്‍പന്ന വികസനം, സേവനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവയെ ഏകീകരിക്കുന്ന അടിസ്ഥാന തത്വമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സാംസങ് അറിയിച്ചു.

എഐ സജ്ജമായ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇക്കോസിസ്റ്റത്തിന്റെ കരുത്ത് ഉപയോഗിച്ച് ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ വ്യക്തിപരവും അര്‍ത്ഥവത്തവുമായ അനുഭവങ്ങള്‍ നല്‍കാനാകുമെന്ന് സാംസങ് ഡിവൈസ് എക്‌സ്പീരിയന്‍സ് ഡിവിഷന്‍ സിഇഒ ടിം റോ പറഞ്ഞു. മൊബൈല്‍, ഡിസ്‌പ്ലേ, ഗൃഹോപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവയെ ഒരൊറ്റ അനുഭവമായി മാറ്റുന്നതാണ് പുതിയ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ മേഖലയിലെ പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി 130-ഇഞ്ച് മൈക്രോ ആര്‍ജിബി ടിവി അവതരിപ്പിച്ചു. മൈക്രോ സൈസ്ഡ് ആര്‍ജിബി ലൈറ്റ് സോഴ്സിലൂടെ മികച്ച കളര്‍ ക്വാളിറ്റിയും, കൃത്യതയും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍, സാംസങിന്റെ അടുത്ത തലമുറ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ പ്രതീകമാണെന്ന് കമ്പനി വ്യക്തമാക്കി. വിഷന്‍ എഐ കമ്പാനിയന്‍ സാങ്കേതികവിദ്യയിലൂടെ കാഴ്ചാ അനുഭവത്തിനപ്പുറം ഉള്ളടക്ക നിര്‍ദേശങ്ങള്‍, ശബ്ദ-ചിത്ര ക്രമീകരണങ്ങള്‍, ജീവിതശൈലി സഹായങ്ങള്‍ എന്നിവയും ലഭ്യമാകും.

ഗൃഹോപകരണ വിഭാഗത്തില്‍, സ്മാര്‍ട്‌സ് തിങ്‌സ് പ്ലാറ്റ്ഫോമിലൂടെ 430 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ബന്ധിപ്പിച്ചിരിക്കുന്നതായി സാംസങ് അറിയിച്ചു. എഐ വിഷന്‍ സാങ്കേതികവിദ്യയുള്ള ഫാമിലി ഹബ് റഫ്രിജറേറ്ററുകള്‍ ഭക്ഷണ നിയന്ത്രണവും, പാചക പദ്ധതി തയ്യാറാക്കലും കൂടുതല്‍ ലളിതമാക്കുന്നു. ലാണ്ട്രി, എയര്‍ ഡ്രസ്സര്‍, റോബോട്ട് വാക്വം ക്ലീനര്‍ തുടങ്ങിയ ഉപകരണങ്ങളിലും എഐ അധിഷ്ഠിത പുതുമകള്‍ അവതരിപ്പിച്ചു.

ആരോഗ്യപരിചരണ രംഗത്ത്, ധരിക്കാവുന്ന ഉപകരണങ്ങളും എഐ വിശകലനവും ഉപയോഗിച്ച് മുന്‍കരുതല്‍ അധിഷ്ഠിത കെയറിലേക്ക് നീങ്ങാനുള്ള ദീര്‍ഘകാല ദര്‍ശനവും സാംസങ് അവതരിപ്പിച്ചു. ഉപഭോക്തൃ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാംസങ് ക്‌നോക്‌സ്, ക്‌നോക്‌സ് മാട്രിക്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2026യില്‍ ജനുവരി 4 മുതല്‍ 7 വരെ സാംസങ് എക്‌സിബിഷന്‍ സോണ്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.