Home » Blog » Kerala » 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന ആരംഭിച്ചു
FB_IMG_1767539719347

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം, വോട്ടിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അംഗീകൃത എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ മേൽനോട്ടത്തിൽ കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിനകത്തെ വെയർഹൗസിലാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്.

നടപടിക്രമങ്ങൾ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും, മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും നേരിട്ട് നിരീക്ഷിക്കുന്നതാണ്. കൂടാതെ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ഈ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ആദ്യഘട്ട പരിശോധന നടക്കുന്നത്.